അങ്കമാലി: ആള് ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ 22-ാമത് ദേശീയസമ്മേളനം നെടുമ്പാശ്ശേരി ഫ്ലോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ കെ. ആര് കമ്മത്ത് ?ദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ശ്രീമാന്‍ കാമത്ത് ഹ്രസ്വമായി പരാമര്‍ശിച്ചു. 8 ലക്ഷ സേവിംഗ്സ് അക്കൗണ്ട് എന്ന ലക്ഷ്യം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലുള്ള 62000 ജീവനക്കാര്‍ക്ക് പുറമേ, കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എന്ന് അദ്ദേഹം അറിയിച്ചു.വിദ്യാഭ്യാസ ലോണ്‍ എടുത്ത് പഠിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പി.എന്‍.ബി.യില്‍ നിയമിതമായാല്‍ ഘട്ടം ഘട്ടമായി വിദ്യാഭ്യാസ വായ്പ ഇളവു ചെയ്തു നല്കുന്ന ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ അസി. ജനറല്‍ സെക്രട്ടറിയും, സ്വാഗത സംഘം കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറുമായ ജോസ്സ് പാറേക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. അസോസിയേഷന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിയ്ക്ക് 1,00,000/- രൂപയുടെ ധനസഹായം വേദിയില്‍ വച്ച് കൈമാറി. അസോസിയേഷന്റെ ആള് ഇന്‍ഡ്യ പ്രസിഡന്റ് അസ്സീസ്സ് സെന്‍ അദ്ധ്യക്ഷത വഹിച്ചസമ്മേളനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എറണാകുളം സര്‍ക്കിള്‍ മേധാവി കെ.വി. രാജേഷ് ആശംസാ പ്രസംഗം നടത്തി. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്ആന്റ് ടെക്നോളജീസ് ചെയര്‍മാനും അകആഛഇ യുടെ ആള് ഇന്‍ഡ്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ പി.വി. മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അസോസിയേഷന്റെ ആള് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി കെ.ഡി.ഖേര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി സമ്മേളനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: