കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ കെ. ഭാസ്കരനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 34 അംഗ കൗണ്‍സിലിലെ രണ്ട് വോട്ടുകള്‍ അസാധുവായിരുന്നു. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ. ഭാസ്കരന്റെയും മറ്റൊരു യുഡിഎഫ് അംഗത്തിന്റെയും വേട്ടുകളാണ് അസാധുവായത്.
പെരിഞ്ചേരി വാര്‍ഡില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭാസ്കരന് വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍മാനായിരുന്നു. സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ എംഎല്‍എയുമായ കെ.കെ ശൈലജയുടെ ഭര്‍ത്താവാണ്. സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മറ്റിയംഗമായ ഭാസ്കരന് കര്‍ഷകസംഘം ഏരിയാ സെക്രട്ടറി കൂടിയാണ്.
പഴശ്ശി ഈസ്റ്റ് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹം ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റാണ്. നഗരസഭാ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 20 സീറ്റുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: