ന്യൂദല്‍ഹി: പശ്ചിമേഷ്യയില്‍ അമേരിക്കക്കെതിരെ ആക്രമണത്തിന് വഴിതെളിച്ച ഇസ്ലാം വിരുദ്ധ സിനിമ ഇന്ത്യയിലും നിരോധിച്ചു. ഇസ്ലാം വിരുദ്ധ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഇടുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യു ടൂബില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ യുആര്‍എല്ലും വെബ്പേജും നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ജമ്മുകാശ്മീര്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിനിമ നിരോധിച്ചതെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. എന്നാല്‍ സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഗൂഗിള്‍ അറിയിച്ചു.
ഇതിനിടെ സിനിമയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്താനിരുന്ന കാശ്മീരിലെ മതനേതാക്കളെ മുന്‍കരുതലെന്നോണം പോലീസ് വീട്ടുതടങ്കലിലാക്കി. സയ്ദ് അലി ഗിലാനി,മിര്‍വയ്സ് ഉമര്ഫാറൂക്ക്, മുഹമ്മദ് യാസിന് മാലിക്,ഷബീര്‍ അഹമ്മദ് ഷാ, മുഹമ്മദ് നൈസാം ഖാന് എന്നിവരെയാണ് പോലീസ് വീട്ടുതടങ്കലിലാക്കിയത്. 144-ാം വകുപ്പ് പ്രകാരം സംസ്ഥാനത്ത് നിരോധാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘം ചേര്‍ന്ന് നടക്കരുതെന്നും പോലീസ് ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസിനെയും സിആര്‍പിഎഫിനെയും വിന്ന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: