പാലാ: വിശ്വകര്‍മ്മദിനാഘോഷവും കുടുംബസംഗമവും 17 ന് നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ചെത്തിമറ്റത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് പി.ആര് ദേവദാസ് മുഖ്യപ്രഭാഷണം നടത്തും.
ജോസ് കെ. മാണി എം.പി, നാളികേരവികസന ബോര്‍ഡ് വൈസ് ചെയര്മാന് മാണി സി. കാപ്പന്, പാലാ നഗരസഭാധ്യഷന്‍ കുര്യാക്കോസ് പടവന്, വിശ്വകര്‍മ്മസഭ ഡയറക്ടറേറ്റ് ബോര്‍ഡ് മെമ്പര്‍മാരായ വി.കെ രാജു, പി.ആര് മോഹനന, ജി. ശിവരാമന്, പി.ജി രാഘവന്‍കുട്ടി, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പര്‍ സുജാ പ്രകാശ്, മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവന്, പാലാ കത്തീഡ്രല്‍ വികാര്‍ ഫാ. അലക്സ് കോഴിക്കോട്, എന്‍എസ്എസ് ബോര്‍ഡ് മെമ്പര്‍ സി.പി ചന്ദ്രന്‍നായര്‍, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി അഡ്വ. കെ.എന്‍ സന്തോഷ്കുമാര്‍, കെപിഎംഎസ് യൂണിയന് പ്രസിഡന്റ് മനോജ് കൊട്ടാരം, വീരശൈവസഭ യൂണിയന് പ്രസിഡന്റ് കെ.പി ദാമോദരന്‍, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് സെക്രട്ടറി അനീഷ് പി.കെ, കെവിഎസ് മുന്‍ യൂണിയന് പ്രസിഡന്റ് പി.ജി വിശ്വംഭരന്, മഹിളാസമാജം താലൂക്ക് യൂണിയന് പ്രസിഡന്റ് അല്ലി സുരേഷ്, യുവജന പ്രസിഡന്റ് നിര്‍മ്മല്‍കുമാര്‍ കെ.സി എന്നിവര്‍ പങ്കെടുക്കും. കുടുംബസഹായനിധി, വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം സംഘടനാ പ്രവര്‍ത്തകനായ കെ.വി വിശ്വനാഥനാചാരി, ഗായകന് ജിന്സ്ഗോപിനാഥ്, തച്ചുശാസ്ത്ര വിദഗ്ദ്ധന് പ്രദീപ് പാലാ, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് സംസ്ഥാന ഒന്നാംറാങ്ക് ജേതാവ് എം.ആര് രാഹുല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. യൂണിയന് പ്രസിഡന്റ് അനില്‍ അറുകാക്കല്‍ അധ്യക്ഷതവഹിക്കും. സെക്രട്ടറി എം.കെ ഹരിദാസ് സ്വാഗതവും ട്രഷറര്‍ പി.എന്‍ വിജയന് നന്ദിയും പറയും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അനില്‍ അറുകാക്കല്‍, സെക്രട്ടറി എം.കെ ഹരിദാസ്, ടി.എസ് ശ്രീധരന്, ടി.വി പ്രഭാകരന്, ടി.ജി ബാബു, ടി.ജി ബാബു, ജി. ശിവരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: