Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലാക്കോടതി : ഇരുന്നൂറാംവാര്‍ഷികത്തിന് ഇന്ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2012, 07:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന തിരുവനന്തപുരം ജില്ലാക്കോടതിയുടെയും തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെയും ഇരുന്നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. 1811ലാണ് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ നിയമ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചത്. നാടുവാഴികളും കാര്യക്കാരും മറ്റ് സര്‍ക്കാര്‍ ശിപായികളും ആയിരുന്നു  നിയമനിര്‍വ്വഹണ രംഗം നടത്തിപ്പുകാരായിരുന്നത്. പ്രാകൃത ശിക്ഷാരീതികള്‍ മാറ്റി പരിഷ്‌ക്കരണം ലക്ഷ്യമാക്കിയാണ് കേണല്‍ മണ്‍റോ പുതിയ റെഗുലേഷന്‍സ് അവതരിപ്പിച്ചത്. അന്ന് റീജന്റായി ഭരണം നടത്തിയിരുന്ന മഹാറാണി ഗൗരീ ലക്ഷ്മീഭായി ചില നിര്‍ദ്ദേശങ്ങളൊഴികെ ബാക്കിയുള്ളവ അംഗീകരിച്ചു. ഈ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് 1811ല്‍ അഞ്ച് ജില്ലാക്കോടതികള്‍ സ്ഥാപിതമായത്. അവയിലൊന്ന് തിരുവനന്തപുരത്ത് ആയിരുന്നു. തിരുവനന്തപുരം ജില്ലാക്കോടതി ഇരുന്നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കാലാനുസൃതമായ ഗണ്യമായ മാറ്റങ്ങള്‍ക്ക് നീതിന്യായ രംഗം സാക്ഷ്യം വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ക്ക് തിരുവനന്തപുരം സാക്ഷ്യം വഹിച്ചു. ഇരുന്നൂറാം ജന്മദിനം അംഗീകരിച്ചും ആദരിച്ചും കൊണ്ട് ഹൈക്കോടതി നിര്‍മ്മിച്ചു നല്‍കിയ ദ്വാശതാബ്ദി സ്മാരക നാഴിക മണി കോടതി വളപ്പിലെ കൗതുക കാഴ്ചയാണ്. സ്മാരകാര്‍ത്ഥം കേരള സര്‍ക്കാര്‍ ഒരു ആഡിറ്റോറിയവും നിര്‍മ്മിച്ചു നല്‍കുകയുണ്ടായി.ഇന്ന് രാവിലെ 10 മണിക്ക് വഞ്ചിയൂര്‍ കോടതി വളപ്പിലെ ദ്വാശതാബ്ദി സ്മാരക ആഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉല്‍ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ കെ.എം.മാണി, വി.കെ.ഇബ്രാഹിം കുഞ്ഞ്, വി.എസ്.ശിവകുമാര്‍, എംപി മാരായ ശശി തരൂര്‍, എ.സമ്പത്ത്, ജില്ലാ ജഡ്ജി ബി. സുധീന്ദ്രകുമാര്‍, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.കെ.പി. ജയചന്ദ്രന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അഡ്വ.ആനയറ ഷാജി, മുന്‍ ഭാരവാഹികളായ അഡ്വ.സി.കെ.സീതാറാം, എസ്.പി.സതീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും വൈകുന്നേരം 5മണിക്ക് നടക്കുന്ന കലാസന്ധ്യ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാഷോയോടെ പരിപാടികള്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

Kerala

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.