പാലാ: രാമപുരം എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റും രാമപുരംശാഖയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന സി.ആര് കേശവന് വൈദ്യരുടെ സ്മാരകമായി രാമപുരം ശാഖ പുതിയതായി നിര്‍മ്മിക്കുന്ന ഹാളിന്റെ ശിലാസ്ഥാപനം ശനിയാഴ്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്നിര്വ്വഹിക്കും. രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി മന്മഥന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മുന്‍ ഗവര്‍ണ്ണര്‍ എം.എം ജേക്കബ് സി.ആര് കേശവന് വൈദ്യന് അനുസ്മരണ പ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം ഇന്നസെന്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സ്കോളര്‍ഷിപ്പ് വിതരണം ജോസഫ് വഴയ്ക്കല് എംഎല്‍എയും നിര്‍ധനരായ ശാഖാംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വ്വഹിക്കും. ചലച്ചിത്രതാരം റെജി രാമപുരത്തിന് മീനച്ചില്‍ യൂണിയന് പ്രസിഡന്റ് ഗോപി ശാസ്താപുരം ഉപഹാരസമര്‍പ്പണം നടത്തും. നറുക്കെടുപ്പിലെ വിജയികള്‍ക്ക് ശാഖാ സെക്രട്ടറി എ.എന്‍ ശശിധരന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 30 ലക്ഷംരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ഒരു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് സി.ടി രാജന് പറഞ്ഞു. സമ്മേളനത്തില്‍ സി.ആര് കേശവന് വൈദ്യരുടെ മകന് ഡോ. സി.കെ രവി, സി.കെ ജിനന്, പഞ്ചായത്ത് പ്രസിഡന്റ് മോളി പീറ്റര്‍, ബിജി ദാമോദരന്‍, ശാഖാ വൈസ്പ്രസിഡന്റ് ടി.കെ തങ്കന്, സി.എ മാധവന് ചുള്ളിക്കാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി സന്തോഷ്, കനകലത സലി, ബിജി ഗോവിന്ദന്, വനിതാസംഘം സെക്രട്ടറി ആശാ സലിന്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുനി കിഴക്കേക്കര, ധര്‍മ്മസേന അധികാരി രാജേഷ്കുമാര്‍, ലീലാപുരുഷോത്തമന്, കെ.വി ശശിധരന് കാട്ടോത്ത് എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് സി.ടി രാജന്, വൈസ്പ്രസിഡന്റ് ടി.കെ തങ്കന്, സെക്രട്ടറി എം.എന്‍ ശശിധരന്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അജീഷ് കൊളുത്താപ്പിള്ളില് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: