കോട്ടയം: സി. സി പിടിക്കാനെത്തിയ സംഘം ഉടമയെ ലോറി കയറ്റിക്കൊന്ന കേസിന്റെ വിസ്താരം ഈ മാസം ഇരുപതിന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
2006 ആഗസ്റ്റ് 28നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തൊടുപുഴ കാരിക്കോട് കപ്രാട്ടില്‍ നസീര്‍, തൊടുപുഴ കെ. കെ. പി കോളനി തേരുംചുവട്ടില് ജബ്ബാര്‍, പെരുന്പള്ളിച്ചിറ കടുവാക്കുഴി രാജേഷ്, കാഞ്ഞിരമറ്റം സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എലിക്കുളം കുരുവിക്കൂട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മധുവിനെയാണ് സി.സിക്കാര്‍ വാഹനം കയറ്റി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി ടാറ്റാ സുമോയില്‍ നാല്‍വര്‍ സംഘം മധു താമസിക്കുന്ന വീട്ടലെത്തി.
കൃത്രിമ താക്കോല്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തു കിടന്ന ലോറി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ലോറി സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് മധു പുറത്തേയ്ക്കിറങ്ങി. ലോറിയിലേയ്ക്ക് കയറാന്‍ ശ്രമിച്ച മധുവിനെ െ്രെഡവിംങ് സീറ്റിലിരുന്ന നസീര്‍ തള്ളിയിട്ടു. നിലത്തു വീണ മധുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിന് ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മധുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്‍കുന്നം പൊലീസ് വൈകാതെ പ്രതികളെ പിടികൂടുകയും ചെയ്തു. കൊല്ലപ്പെട്ട മധു സി.സിക്കാരില്‍ നിന്നും പണം കടം വാങ്ങിയാണ് ലോറി വാങ്ങിയത്. പണം തിരികെ അടയ്ക്കുന്നതില്‍ കുടിശിക വരുത്തിയതാണ് സി.സിക്കാര്‍ ലോറി പിടിച്ചെടുക്കാന്‍ കാരണമായത്. കേസില്‍ 21 സാക്ഷികളുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഗോപാലകൃഷ്ണന് ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: