പാലാ: വിവാഹവാഗ്ദാനം നല്കി അവിവാഹിതയായ യുവതിയില്‍നിന്നും സ്വര്‍ണ്ണവും പണവും അപഹരിച്ച വിരുതന് പോലീസ് പിടിയിലായി. മൂവാറ്റുപുഴ വാഴക്കുളം സ്വദേശി 32 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് കോഴിക്കോട് കുമ്പവള്ളി വേളങ്കോട് കോടഞ്ചേരില്‍ റജി (30) ആണ് പോലീസ് പിടിയിലായത്. പാലാ പോലീസിന് കൈമാറിയ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്രപരസ്യം കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെടുന്നത്. യഥാര്‍ത്ഥ പേര് മറച്ചുവച്ച് ബ്രദര്‍ ജോര്‍ജ് ജോസഫ് എന്ന പേരിലാണ് ഇയാള്‍ യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. ആത്മീയ കാര്യങ്ങളില്‍ തത്പരയായ യുവതിയോട് ഭരണങ്ങാനം പള്ളിയിലെത്താന്‍ പറഞ്ഞതനുസരിച്ച് അവിടെ വച്ച് നേരില്‍ കണ്ടു. കോഴിക്കോട്ട് യുവതിയുടെ പേരില്‍ സ്ഥലം വാങ്ങാനാണെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ഏഴരപവന് സ്വര്‍ണ്ണവും 55000 രൂപയും തട്ടിയെടുത്തു എന്നാണ് കേസ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാള്‍ അവിവാഹിതനെന്ന് വിശ്വസിപ്പിച്ചാണ് യുവതിയുമായി ഇടുപ്പത്തിലായത്. സ്വകാര്യ പണമിടമാട് സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണത്തിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: