കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യൂടൂബിന് നിരോധനം. പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിക്കുന്ന് തരത്തിലുള്ള അമേരിക്കന്‍ സിനിമ യൂടൂബില്‍ നിന്ന് നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന് പൗരന്മാര് ആ സിനിമ യൂടൂബിലൂടെ കാണുന്ന സാഹചര്യത്തിലാണിത്.
യൂടൂബില്‍ നിന്ന് സിനിമ നീക്കം ചെയ്യുന്നതുവരെ യൂടൂബ് ഉപയോഗിക്കരുതെന്നും യൂടൂബിന് വിലക്കേര്‍പ്പെടുത്തുന്നതായി അഫ്ഗാന് വാര്‍ത്താവിനിമയ മന്ത്രാലയം ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറി ഐമല്‍ മര്‍ജാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെറി ജോണ്‍സ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ഇന്നസെന്റ് ഓഫ് മുസ്ലീം എന്ന ചിത്രത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവാചകനെ അവഹേളിച്ച സംഭവം മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി അഭിപ്രായപ്പെട്ടു. ഇസ്ലാം ഒരു കാന്‍സര്‍ ആണെന്നു പറഞ്ഞ് മുഹമ്മദ് നബിയ അപകീര്ത്തിപ്പെടുത്തിയസംഭവം പൈശാചിക നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്ലാമിനെ നിന്ദിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുഎസില്‍ സിനിമക്കെതിരെ പ്രതിഷേധവുമായെത്തിയ ഭീകരരുടെ ആക്രമണത്തില്‍ ലിബിയയിലെ യുഎസ് അംബാസഡറും മൂന്ന് എംബസി ജീവനക്കാരും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. കെയ്റോയിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു. യൂടൂബില്‍ നിന്ന് സിനിമ നീക്കുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ യൂടൂബിന് നിരോധനം തുടരുമെന്നും മര്‍ജാന്‍ വ്യക്തമാക്കി.
ഇതിനിടെ ആക്രമണങ്ങള്‍ നടന്ന ലിബിയയിലെയും ഈജിപ്തിലെയും യൂടൂബില്‍ നിന്ന് വിവാദ സിനമ നീക്കം ചെയതതായി യൂടൂബ് അധികൃതര്‍ വാഷിങ്ങ്ടണില്‍ അറിയിച്ചു. എന്നാല്‍ ലോകത്തിലെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക് യൂടൂബില്‍ സിനിമ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ലിബിയയില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും യുടൂബ് വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാനെക്കൂടാതെ ഇന്‍ഡോനേഷ്യയും മറ്റു ചില മുസ്ലീം രാജ്യങ്ങളും യൂടൂബില്‍ നിന്ന് സിനിമ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: