കാസര്‍കോട്: മുഴുവന്‍ എണ്റ്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം നല്‍കുക, പട്ടികയില്‍ സംഭവിച്ച അപാകത പരിഹരിക്കുക, യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുകളി അവസാനിപ്പിക്കുക, കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് 11 ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ ബിജെപി ധര്‍ണ്ണ നടത്തും. മുള്ളരിയയില് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും എന്മകജെയില് ജില്ലാ പ്രസിഡണ്റ്റ് പി.സുരേഷ്കുമാര്‍ ഷെട്ടിയും കുമ്പഡാജെയില്‍ എം.സഞ്ജീവഷെട്ടിയും ബദിയഡുക്കയില്‍ പ്രമീള.സി.നായക്കും ബെള്ളുരില് പി.രമേശും, പുല്ലൂറ് പെരിയയില്‍ അഡ്വ.കെ ശ്രീകാന്തും മുളിയാറില്‍ അഡ്വ.ബി രവീന്ദ്രനും അജാനൂരില്‍ മടിക്കൈ കമ്മാരനും കള്ളാറില്‍ ഇ.കൃഷ്ണനും പനത്തടയില് സുകുമാരന്‍ കാലിക്കടവും ചീമേനിയില്‍ ടി.കുഞ്ഞിരാമനും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: