മുണ്ടക്കയം: മുരിക്കവയല് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിവാദമായ കീടനാശിനി തളിക്കല്‍ സംഭവത്തിനോടനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങളില്‍ പിടിഎ പ്രസിഡന്റിനെതിരെ വനിതാ കമ്മീഷന് പരാതി നല്കി. സ്കൂളിലെ പിറ്റിഎ പ്രസിഡന്റ് വണ്ടന്‍പതാല്‍ പഞ്ചായത്തില്‍ പി.എന്‍. സത്യനെതിരെയാണ് അദ്ധ്യാപകര്‍ ഇന്നലെ സ്കൂള്‍ സന്ദര്‍ശിച്ചത്. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഓണാവധിക്കാലത്താണ് കീടശല്യമെന്ന് പരാതിയെ തുടര്‍ന്ന് പിടിഎ പ്രസിഡന്റും രണ്ടു ജോലിക്കാരുമെത്തി വനിതാ അദ്ധ്യാപികമാരുടെ മുറിയില്‍ കീടനാശിനി തളിച്ചത്. തുടര്‍ന്ന് ഓണാവധിക്ക് ശേഷമെത്തി മുറിയില്‍ പ്രവേശിച്ച ടീച്ചര്‍മാര്‍ക്ക് ഛര്‍ദ്ദിയും ശ്വാസംമുട്ടലും, തലവേദനയും ഉണ്ടായി. കീടനാശിനി കലക്കിയ ബാത്ത്റൂമിലെ ബക്കറ്റ് ഉപയോഗിച്ചതുമൂലം മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ചികിത്സയ്ക്കായി ആശുപത്രയിലെത്തിയ അദ്ധ്യാപകരോട് മാരകമായ കീടനാശിനിയാണെന്നും തുടര്‍ചികിത്സയ്ക്കായി ഏത് കീടനാശിനിയാണെന്ന് അറിയണമെന്നും പറഞ്ഞെങ്കിലും കീടനാശിനിയുടെ പേര് പറയുവാന്‍ പിറ്റിഎ പ്രസിഡന്റ് തയ്യാറായില്ല. ഗര്‍ഭസ്ഥ ശിശുവിന്റെപോലും മരണത്തിനിടയാക്കുന്ന കീടനാശിനിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അദ്ധ്യാപകര്‍ പറയുന്നു. പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ പരസ്യമായി ആരോപണം ഉന്നയിക്കുവാന്‍ തയ്യാറായത്. ഇതിനെതുടര്‍ന്ന് വനിതാ കമ്മീഷനംഗം സ്കൂളിലെത്തിയത്, അടച്ചിട്ട മുറിയില്‍ കമ്മീഷനംഗം മുമ്പാകെ അദ്ധ്യാപകര്‍ പൊട്ടികരയുകയായിരുന്നു. പിറ്റിഎ പ്രസിഡന്റ് മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്കൂളില്‍ സമാന്തര ഭരണം നടത്തുവാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റിന്റെ ഗുണ്ടകളും ചേര്‍ന്ന് ചെരിപ്പൂരി അടിക്കാനും കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചെന്നു അദ്ധ്യാപകര്‍ മൊഴി നല്കി.
കഴിഞ്ഞവര്‍ഷം അധികസമയം ജോലി ചെയ്ത് സ്കൂളിന് എണ്‍പത്തേഴ് ശതമാനം വിജയമുണ്ടാക്കിയ തങ്ങളെ പിടിഎ പ്രസിഡന്റ് മാധ്യമത്തിലൂടെ ആക്ഷേപിക്കുകയാണെന്നും മോശമായി സംസാരിക്കുകയും ചെയ്യുന്നുവെന്നും അദ്ധ്യാപകര്‍ പരാതി പറഞ്ഞു. എത് കീടനാശിനിയാണ് തളിച്ചതെന്ന് പ്രസിഡന്റ് പറയുവാന്‍ തയാറാകുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കമ്മീഷനംഗം പ്രസിഡന്റിനെ വിളിച്ചുവരുത്തി ഇവിടെ പ്രസിഡന്റ് പറഞ്ഞത്. ഫിനോയിലും യൂക്കാലിയുമാണ് തളിച്ചതെന്നാണ്. എന്നാല്‍ സ്കൂള്‍ ജീവനക്കാരന്റെയും കുട്ടികളുടെയും മൊഴിയില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. അധ്യാപികമാരെ ആക്ഷേപിച്ചതിന് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചെങ്കിലും മറ്റ് വാദഗതികളില്‍ ഇയാള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് അദ്ധ്യാപികമാര്‍ സംയുക്തമായി വനിതാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: