ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍നിന്ന് കഴിഞ്ഞ ചില മാസങ്ങള്‍ക്കിടെ നാല്‍പ്പതോളം യുവാക്കളെ കാണാതായതെന്ന് റിപ്പോര്‍ട്ട്. നിരോധിത ഭീകരവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന ഇവര്‍ പാക്കിസ്ഥാനില്‍ പരിശീലനം നടത്തുന്നതായി ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, കേരളം, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും നിരവധി യുവാക്കളെ കാണാതായിട്ടുണ്ട്. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന പോലീസ് മേധാവികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കാണാതായ യുവാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പൂനെയിലെ ഖുറാന്‍ ഫൗണ്ടേഷന്‍, മംഗലാപുരത്തെ ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ തുടങ്ങി നിരവധി മതസംഘടനകളുടേയം മറ്റും മറവിലാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ചെറിയ ക്രിമിനല്‍ പശ്ചത്തലവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള മുസ്ലീം യുവാക്കളെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ കുടുതലും റിക്രൂട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി യുവാക്കളെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇവരുടെ എണ്ണവും ലക്ഷ്യവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ എന്നും ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.
പൂനെയിലെ ഖുറാന്‍ ഫൗണ്ടേഷനില്‍ അറബി പഠിക്കാനെത്തിയ ഐടി പ്രൊഫഷണല്‍ മന്‍സൂര്‍ അലി മൊഹമ്മദ് എന്ന യുവാവിനെ അടുത്തിടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട് ചെയ്തിരുന്നു. 2008 ല്‍ പോലീസ് പിടികൂടിയ ഇന്ത്യന്‍ മുജാഹിദ്ദീന്റെ മാധ്യമമേധാവിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. യാഹൂ ജീവനക്കാരനായിരുന്നു യുവാവ്. ഇന്റര്‍നെറ്റ് ഹാക്കിങ്, ഐഇഡി അസംബ്ലിങ്, മൈക്രോ ചിപ്പ് നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാസമ്പന്നരായ യുവാക്കള്‍ ഇന്ത്യന്‍ മുജാഹിദ്ദീനു (ഐഎം)വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
വികാരഭരിതമായ പ്രസംഗങ്ങള്‍, പാഠങ്ങള്‍ എന്നിവയാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന തന്ത്രങ്ങള്‍. ഗോധ്ര, ബാബറി മസ്ജിദ് തുടങ്ങിയ സംഭവങ്ങളുടെ വീഡിയോകളും മറ്റുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി യുവാക്കള്‍ക്ക് ജിഹാദി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ അമിതോപയോഗവും യുവാക്കളെ ഭീകരവാദത്തിലേക്ക് തള്ളിയിടുന്നു. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഭീകരവാദ വീഡിയോകളും ഭീകരവാദ സംഘടനാ നേതാക്കളുടെ പ്രസംഗങ്ങളും ഏറെക്കുറെ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്മാര്‍ പാക്കിസ്ഥാനില്‍നിന്ന് മാത്രമല്ല സൗദി അറേബ്യ, നേപ്പാള്‍, ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. മുസ്ലീം ഭീകരവാദം വ്യാപിക്കാന്‍ ലഷ്ക്കറെ തൊയ്ബയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന രൂപീകരിച്ചത്. കുവൈത്ത്, റിയാദ്, ചിക്കാഗോ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇവര്‍ക്ക് പ്രധാനമായും സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആക്രമണം നടത്തിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ അടുത്തിടെ ഭീകരവാദ ബന്ധം ആരോപിച്ച് പിടിയിലായ 14 പേരെയും നിയന്ത്രിച്ചിരുന്നത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്. ഇവര്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: