സ്വന്തം ലേഖകന്‍കണ്ണൂറ്‍: കഴിഞ്ഞമാസം ൨൭ നുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിണ്റ്റെ ഭീതിയില്‍ നിന്നും ദുഖത്തില്‍ നിന്നും പതുക്കെ മടങ്ങുകയായിരുന്ന ചാലയെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമോദിണ്റ്റെ മരണം വീണ്ടും ദുഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ ൧൧ മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് പ്രമോദ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരതരമായി പൊള്ളലേറ്റ പ്രമോദിനെ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നാച്വറോപ്പതി ഡോക്ടറായിരുന്ന പ്രമോദിണ്റ്റെ മരണം നാട്ടുകാരെ വീണ്ടും ദുരന്തത്തിണ്റ്റെ ഭീതിയിലേക്ക് വലിച്ചിഴക്കുന്നതായി. മരണവിവരം അറിഞ്ഞതോടെ നാട്ടുകാരൊന്നൊകെ ദുഖത്തിലായി. പ്രമോദിണ്റ്റെ മരണത്തോടെ ചാല ദേവി നിവാസില്‍ അപകടത്തില്‍ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. പ്രമോദിണ്റ്റെ പിതാവ് കൃഷ്ണന്, അമ്മ ദേവി, സഹോദരന് പ്രസാദ്, മറ്റൊരു സഹോദരനായ പ്രകാശണ്റ്റെ ഭാര്യ രഗിന തുടങ്ങിയവര്‍ അപകടം നടന്നതിണ്റ്റെ തൊട്ടടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടിരുന്നു. ഒരു ദിനപത്രത്തിണ്റ്റെ പ്രാദേശിക ലേഖകനായ പ്രകശന്, ഇരട്ട സഹോദരങ്ങളായ വിജേഷ്, ദിലീഷ് എന്നിവര്‍ മാത്രമേ ഇനി ഈ കുടുംബത്തില്‍ ബാക്കിയുള്ളൂ. പ്രമോദ് കൂടി മരിച്ചതോടെ ഈ മൂന്ന് സഹോദരങ്ങളെ സമാശ്വസിപ്പിക്കാന്‍ കഴിയാതെ നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. അമ്മയും അച്ഛനും സഹോദരങ്ങളും ഭാര്യയും നഷ്ടപ്പെട്ട പ്രകാശനും സഹോദരഭാര്യയും അച്ഛനും അമ്മയും സഹോരദങ്ങളും നഷ്ടപ്പെട്ട ഇരട്ടകളായ വിജേഷും ദിലീപും ഇനി എന്ത് എന്ന ചിന്തയിലാണ്. ഇന്നലെ മൃതദേഹം ചാലയിലെത്തിച്ചപ്പോള് മൂന്നു സഹോദരങ്ങളും ദുഖം താങ്ങാനാവാതെ കണ്ണീരൊഴുക്കി ഗത്ഗതകണ്ഠരായി നില്ക്കുന്ന കാഴ്ചക്ക് മുന്നില്‍ കണ്ടു നിന്നവര്‍ നിശ്ചലരായി. ദുരന്തം നടന്നതിനു ശേഷം മരണപ്പെട്ടവരുടെ ഒട്ടുമിക്ക വീടുകളിലും ആരുംതന്നെ താമസിക്കുന്നില്ല. ഇന്നലെ മരിച്ച പ്രമോദിണ്റ്റെ പിതാവ് കൃഷ്ണണ്റ്റെ സഹോദരന് ആര്.പി.ഹൗസില്‍ ലക്ഷ്മണണ്റ്റെ ഭാര്യ നിര്‍മ്മലയും ദുരന്തത്തില്‍ മരിച്ചിരുന്നു. ദുരന്തത്തിന് ശേഷം സഹോദരങ്ങളായ മൂന്നുപേരും ആര്.പി ഹൗസിലാണ് കഴിഞ്ഞു വന്നിരുന്നത്. ദുരന്തത്തെത്തുടര്‍ന്ന് ൧൯ പേരുടെ ജീവന് നഷ്ടപ്പെട്ട നിമിഷം മുതല്‍ ഇനിയൊരു മരണം ദുരന്തവുമായി ബന്ധപ്പെട്ട് കേള്‍ക്കാന്‍ ഇടവരല്ലേ എന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുകയായിരുന്ന നാട്ടുകാരില്‍ ഇന്നലത്തെ മരണത്തോടെ ഇനിയും ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ സംഖ്യ കൂടുമോ എന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: