പാലാ: കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ വിദേശമദ്യനയം കേരളത്തിന് അപകടകരമാണെന്ന് കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എന്‍.രമേശന് പറഞ്ഞു. കേരളത്തിണ്റ്റെ മുക്കിലും മൂലയിലും വിദേശമദ്യഷാപ്പുകള്‍ ആരംഭിച്ച് ആര്‍ക്കും യഥേഷ്ടം മദ്യം വാങ്ങി ഉപയോഗിക്കാവുന്ന സാഹചര്യം കേരളത്തിന് അപകരമാണെന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുളളവരും മദ്യപാനം വര്‍ദ്ധിച്ച് വരുന്നത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിദേശമദ്യത്തിണ്റ്റെ കടന്നുകയറ്റം മൂലം പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായമായ കളളുചെത്ത് വ്യവസായം വമ്പിച്ച പ്രതിസന്ധി നേരിടുകയാണ്. വീര്യം കുറഞ്ഞതും ആരോഗ്യത്തിന് ഹാനീകരവും അല്ലാത്ത ശുദ്ധമായ കളള് പ്രത്സാഹിപ്പിച്ച് ഈ വ്യവസായത്തെ സംരക്ഷിക്കണം. മീനച്ചില്‍ താലൂക്കിലെ അടഞ്ഞുകിടക്കുന്ന കളളുഷാപ്പുകള്‍ തൊഴിലാളി സമിതികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.റ്റി.യു.സി, സി.ഐ.റ്റി.യു, ബി.എം.എസ്, യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ സംയുക്തമായി പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മാത്രമാണ് ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നത്. 9 ഗ്രൂപ്പുകളില്‍ 52 ഷാപ്പുകളിലായി 110 ഓളം തൊഴിലാളികള്‍ പണിയില്ലാതെ പട്ടിണിയിലാണ്. ഇതിനോട് ഗവണ്‍മെണ്റ്റ് കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെയായിരുന്നു മാര്‍ച്ച്. ഷാപ്പുകള്‍ തൊഴിലാളി സമിതികള്‍ക്ക് നല്കി തൊഴിലാളികളുടെ തൊഴില്‍ ഉറപ്പുവരുത്തണമെന്നാവശ്യമാണ് മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിച്ചത്. പൂഞ്ഞാര്‍ മേഖല മദ്യവ്യവസായ യൂണിയന് ജനറല്‍ സെക്രട്ടറി ജോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ ഇ.കെ.മാധവന്, മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് പ്രസിഡണ്റ്റ് കെ.വി.കൈപ്പളളി, മദ്യവ്യവസായി തൊഴിലാളി യൂണിയന് പ്രസിഡണ്റ്റ് അഡ്വ. വി.കെ.സന്തോഷ്കുമാര്‍, മീനച്ചില്‍ മദ്യവ്യവസായി തൊഴിലാളി യൂണിയന് ലാലിച്ചന്‍ ജോര്‍ജ്. ബാബു കെ.ജോര്‍ജ്, ഇ.എ.മോഹനന്, പി.കെ.ഷാജകുമാര്‍, പി.എന്‍.ദാസപ്പന്, പി.എന്‍.രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: