അങ്കമാലി: ചെങ്ങമനാട് ഗവ. എല്‍.പി. സ്കൂള്‍ ശതാബാദി ആഘോഷങ്ങളുടെയും സ്കൂളില്‍ പണിയുന്ന എ. എന്‍. കല്യാണി സ്മാരക സ്റ്റേജിന്റെയും ഉദ്ഘാടനം പതിനഞ്ചിന് നടക്കും. സ്കൂള്‍ അങ്കണത്തില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു ശതാബ്ദി ആഘോഷങ്ങളുടെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കെ. പി. ധനപാലന് എം. പി. മുഖ്യപ്രഭാഷണവും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന് ഉപഹാരപ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് അംഗം എം. ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. പൗലോസ്, ഉമ അജിത്ത് കുമാര്‍, അമ്പിളി അശോകന്, സി. കെ. അമീര്‍, കെ. കെ. നബീസ, എ. ആര്. നാരായണന്, സി. എസ്. അസീസ്, റുഖിയ സലാം, ശ്രീദേവി അശോക്കുമാര്, ബീനാ അജയന്, സാജിത അബ്ദു, ഇ. ഡി. ഉണ്ണികൃഷ്ണന്, എം. ഡി. മുരളി, ടി. ജെ. ലീന, കെ. ജെ. എല്‍ദോസ്, ജോയല്‍ എല്‍ദോസ്, ഉഷ പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 1911 ല്‍ ആണ് ചെങ്ങമനാട് വടക്കേടത്ത് വീട്ടില്‍ ശങ്കരന്‍പിള്ളയുടെ സ്ഥലത്ത് കുടിപ്പള്ളികൂടമായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1912-13 അദ്ധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രക്ലാസ്സ്, ശാസ്ത്രക്വിസ്സ് മത്സരം, ഗാന്ധിജയന്തി ദിനാഘോഷം, ശിശുദിനാഘോഷം, പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം, പൂര്‍വ്വ അദ്ധ്യാപകസംഗമം, കഥ-കവിതാ രചനകളുടെ സങ്കേതം, ഊര്ജ്ജസംരക്ഷണക്ലാസ്സ്, ചിരി അരങ്ങ്, കവി അരങ്ങ്, കൗതുക വസ്തുക്കളുടെ പ്രദര്‍ശനം, ചെങ്ങമനാടിന്റെ ചരിത്രം ചര്‍ച്ച, മലയാള ഭാഷാപ്രയോഗം കുട്ടികളില്‍, വിദ്യാഭ്യാസം ഇന്നലെ-ഇന്ന്-നാളെ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, അഭിനയകല പരിശീലന പരിപാടി, വാനനിരീക്ഷണക്ലാസ്സ്, പുതുവാശ്ശേരി, പനയക്കടവ്, കുന്നിശ്ശേരി, കുളവന്‍കുന്ന്, തേറാട്ടികുന്ന് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യബോധവത്ക്കരണക്ലാസ്സ്, രക്തഗ്രൂപ്പ് നിര്ണ്ണയക്യാമ്പ് എന്നിവ നടക്കും. ശതാബ്ദി ആഘോഷങ്ങള്‍ക്ക് വേണ്ടി കെ. പി. ധനപാലന് എം. പി., അന്‍വര്‍ സാദത്ത് എംഎല്‍എ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ഷാജി, എം. ജെ. ജോമി, എ. ആര്. നാരായണന്, കെ. ജി. രാമകൃഷ്ണന്‍മാസ്റ്റര്‍, കെ. വി. ആന്റണി മാസ്റ്റര്‍, കെ. പ്രഭാകരപിള്ള മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരിമാരായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന് ചെയര്‍മാനായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനായും ഉഷാ പോള്‍ ജനറല്‍ കണ്‍വീനറായും സി. എസ്. അസീസ് കണ്‍വീനറായും ഇ. കെ. വേണുഗോപാല്‍, ടി. വി. ജോണി, എം. ബി. രവി ജോയിന്റ് കണ്‍വീനര്‍മാരായും, കെ. ജെ. എല്‍ദോസ് ഖജാന്‍ജിയായും സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: