പെരുമ്പാവൂര്‍: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലുടനീളം നടപ്പാക്കിവരുന്ന സുരക്ഷ എയ്ഡ്സ് പ്രതിരോധ പദ്ധതി പെരുമ്പാവൂര്‍ മേഖലയില്‍ ശക്തമാക്കി. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ കീഴില്‍ ഭാരതത്തില്‍ നടപ്പിലാക്കുന്ന പദ്ധതി കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴിലാണ്. സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാരായ പുരുഷന്മാര്, മയക്കുമരുന്ന് കുത്തിവക്കുന്നവര്‍, തുടങ്ങിയവര്‍ വഴിയുള്ള എച്ച്ഐവി വ്യാപനം തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ ലൈംഗികതൊഴിലാളികള്ക്കിടയിലുള്ള സ്വരുമ എന്ന സംഘടനയാണ് പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തോടുപുഴ, കോതമംഗലം, കൂത്താട്ടുകളും പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പ്രദേശങ്ങളിലായി ആകെ 1100 ഓളം ഗുണഭോക്താക്കളായ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്. ഇതില്‍ 532 പേര് പെരുമ്പാവൂരില്‍ ഉള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു. വീട് കേന്ദ്രീകരിച്ചും ബസ്സ്റ്റാന്റ് പോലുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും തൊഴില്‍ നടത്തുന്നവരുണ്ട്. ഇത്തരക്കാരെ നേരില്‍ കണ്ടാണ് ബോധവത്കരണം നടത്തുന്നതുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എയ്ഡ്സ് പ്രതിരോധത്തിനായി കൗണ്‍സലിങ്ങ്, സൗജന്യ എച്ച്ഐവി പരിശോധന, സൗജന്യ ലൈംഗികരോഗ ചികിത്സ, ഉറയുടെ സൗജന്യ വിതരണം എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി ഓരോ സാമ്പത്തിക വര്‍ഷവും 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതിന്റെ ഫലമായി 1800ല്‍ അധികം ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1100 ആക്കി കുറക്കുവാനും സാധിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ലൈംഗിക തൊഴിലാളികളില്‍ ബോധവത്കരണവും പദ്ധതി വിശദീകരിക്കുന്നതിനും വേണ്ടി ലൈംഗിക തൊഴിലാളികളെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഇവര്‍ വഴി പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെത്തിക്കുന്നതിന് ഗ്രേസി ജോസ് (ഡയറക്ടര്‍), സൗമ്യ സുകുമാരന്‍ (മാനേജര്‍), പ്രിന്‍സി ഫ്രാന്‍സിസ് (നഴ്സ്), ലിഷ്മ സുകുമാരന്‍ (ഓഫീസര്‍), ജിബിജോയി, ശാരദ സ്റ്റാന്‍ലി, സിജി ബാബു, പി.പി.നൈജോ, രാധാമനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: