കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി ദുരൂഹസാഹചര്യത്തില്‍ കഴുത്തറുത്തനിലയില്‍ കൊലചെയ്യപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 14ന് കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 10 മണിക്ക് മാതിരപ്പിള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്.രഞ്ജിത്, ജില്ലാ സെക്രട്ടറി പി.പി.സജീവ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍.ഗംഗാധരന്, ജനറല്‍ സെക്രട്ടറിമാരായ പി.കെ.ബാബു, സന്തോഷ് പത്മനാഭന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം ടി.എസ്.സുനീപ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം.വി.സജീവ്, ബിബിന്‍ മാതിരപ്പിള്ളി എന്നിവര്‍ നയിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: