കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പാക്കേജ് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സമരം ശക്തമാക്കാന്‍ ബിജെപി ജില്ലാ കമ്മറ്റി തീരുമാനിച്ചു. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം നല്‍കുക, പട്ടികയില്‍ സംഭവിച്ച അപാകത പരിഹരിക്കുക, യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി അവസാനിപ്പിക്കുക, കടം എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ൧൩ന് എന്‍ഡോസള്‍ഫാന്‍ ബാധിതരായി പ്രഖ്യാപിച്ച് 11 ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. മുള്ളേരിയയില്‍ നടക്കുന്ന ധര്‍ണ ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്, എന്മകജെയില് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, കുമ്പഡാജെയില്‍ എം.സഞ്ജീവഷെട്ടി, ബദിയടുക്കയില്‍ പ്രമീള.സി.നായക്ക്, ബെള്ളൂരില്‍ പി.രമേശ്, പുല്ലൂര്‍-പെരിയയില്‍ അഡ്വ.കെ.ശ്രീകാന്ത്, മുളിയാറില്‍ അഡ്വ.ബി.രവീന്ദ്രന്, അജാനൂരില്‍ മടിക്കൈകമ്മാരന്‍, കള്ളാറില്‍ ഇ.കൃഷ്ണന്, പനത്തടിയില്‍ സുകുമാരന്‍ കാലിക്കടവ്, ചീമേനിയില്‍ ടി.കുഞ്ഞിരാമന് തുടങ്ങിയവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: