കോട്ടയം: ഭഗവദ്ഗീതയുടെയും ഭാഗവതത്തിണ്റ്റെയും മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി ഐഎംഎ ഹാളില്‍ വച്ച് അന്താരാഷ്ട്ര ക്യഷ്ണാവബോധ സമിതിയുടെ കോട്ടയം ശാഖ സംഘടിപ്പിച്ച ഇന്ത്യയുടെ മഹത്തായ പൈതൃകം എന്ന വിഷയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങില്‍ ഭക്തിവേദാന്ത ബുക്ക്ട്രസ്ററിണ്റ്റെ ചതുര്സ്കന്ദം രണ്ടാം ഭാഗം ഇസ്ക്കോണ് കേരളം മേഖലാ സെക്രട്ടറി ഭക്തിവിനോദ സ്വാമി മഹരാജിണ്റ്റെ സാന്നിദ്ധ്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. കുട്ടികളുടെ ദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായ അജിതന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേഷനത്തില്‍ കോട്ടയം ജില്ലാ പ്രസിഡണ്റ്റ് രാധാ വി നായര്‍ , ജില്ലാ പോലീസ് മേധാവി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഭക്തിവിനോദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഉത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ മത്സരവുമുണ്ടായിരുന്നു. ഇന്ത്യയുടെ മഹത്തായ പൈത്യകം എന്ന കുട്ടികളുടെ ചിത്രരചന, പുരാണ പ്രശ്നോത്തരി എന്നി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പോലീ സ് മേധാവി സി. രാജഗോപാല്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: