കാബൂള്‍: അഫ്ഗാനില്‍ സൈനിക സേവനത്തിനെത്തിയ ഹാരിരാജകുമാരനെ വധിക്കുമെന്ന് താലിബാന്. കഴിഞ്ഞാഴ്ചയാണ് സൈനിക ഹെലികോപ്ടറിന്റെ പെയിലറ്റായി ഹാരി അഫ്ഗാനിസ്ഥാനിലെത്തിയത്. ഹാരി രാജകുമാരനെ തട്ടിക്കൊണ്ടുപോകും അല്ലെങ്കില്‍ വധിക്കും എന്നാണ് ഭീകരവാദ സംഘടനയായ താലിബാന്റെ ഭീഷണി.
നാല്മാസത്തെ സൈനിക സേവനത്തിനായാണ് ഹാരി അഫ്ഗാനിസ്ഥാനിലെത്തിയത്. താലിബാന് ഭീകരര്‍ക്കെതിരെ പോരാടാന്‍ നാറ്റോ സൈനികര്‍ക്കൊപ്പം ഹാരിയുമുണ്ടാകും. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവശ്യയില്‍ വച്ച് ഹാരിയെ വധിക്കാന്‍ പദ്ധതിയിട്ടതായി താലിബാന് വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഫോണ്‍വഴിയാണ് ഇക്കാര്യം വാര്‍ത്ത ഏജന്‍സിയെ ഭീകരര്‍ അറിയിച്ചത്. ഏതുവിധേനയും ഹാരിയെ വധിക്കാന്‍ ഹെല്‍മണ്ടിലെ താലിബാന് ഭീകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ കാരണങ്ങളാല്‍ ഹാരിരാജകുമാരന്റെ അഫ്ഗാനിസ്ഥാനിലെ സൈനിക സേവനം വെട്ടിക്കുറച്ചിരുന്നു. ഹാരിയുടെ സുരക്ഷ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് ബ്രിട്ടണിലെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലാസ് വേഗാസില്‍ നടന്ന പാര്‍ട്ടിയില്‍ നഗ്നനായി പങ്കെടുത്ത ഹാരിയുടെ ചിത്രം പുറത്തു വന്നതോടെ ഹാരി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: