കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കുടുംബത്തിനായി നടത്തിയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള നടപടി സിപിഎം തുടരുന്നു. ടിപി ഫണ്ട് ശേഖരണത്തിന്റെ പേരില്‍ നാല് പേരെ കൂടി സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പേരാമ്പ്ര ഏരിയാ കമ്മറ്റിക്കാണ് പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
പി എം ഗിരീഷ്, സന്തോഷ് സെബാസ്റ്റിയന്, എം രജീഷ്, ബിജു എന്നിവരെയാണ് പുറത്താക്കിയത്. എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗമാണ് പി.എം. ഗിരീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: