തിരുവനന്തപുരം: തിരുവനന്തപുരം സിറ്റിയില്‍ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പുട്ടവിമലാദിത്യയുടെ നേതൃത്വത്തില്‍ സിറ്റിയിലെ അസി.കമ്മിഷണര്‍മാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, എസ്എച്ച്ഒമാര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം നടത്തിയ സംയോജിത റെയ്ഡില്‍ കൊലക്കേസ്, പിടിച്ചുപറി, കൊലപാതകശ്രമം ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 155 പ്രതികള്‍ പോലീസ് പിടിയിലായി.വട്ടിയൂര്‍ക്കാവില്‍ കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന വട്ടിയൂര്‍ക്കാവ് തിട്ടമംഗലം പന്തുകളം വിളയില്‍ വീട്ടില്‍ പന്തുകളം സന്തോഷ് സന്തോഷിനെ അറസ്റ്റുചെയ്തു. ഇയാള്‍ കൊടുങ്ങാനൂര്‍ ഉണ്ടപ്പന് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ശ്രീകുമാര്‍, അനില്‍കുമാര്‍, ഷാജി എന്നിവരെ പടക്കമെറിഞ്ഞ് വാളുകൊണ്ട് ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും തിട്ടമംഗലം അജയകുമാറിനെ പടക്കമെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് കേസിലും മണ്ണറക്കോണം മണികണ്ഠനെ വാളുകൊണ്ട് വെട്ടിയ കേസിലും കരിമണ്‍കുളം ഹരിശങ്കറിനെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും പ്രതിയാണ്. 2007 ല്‍ പൂജപ്പുര പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട എസ്.കെ.മാരുതി സര്‍വ്വീസ് സെന്ററില്‍ അതിക്രമിച്ച് കയറിഅവിടെ പണിക്കിട്ടിരുന്ന 3 കാറുകള്‍ അടിച്ചുപൊട്ടിച്ച് നാശനഷ്ടപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ പിടികിട്ടാപ്പുള്ളിയായ കുടപ്പനക്കുന്ന പുതുച്ചിയില്‍ ഷീലാഭവനില്‍ ഒ.വി.അനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ കൊലക്കേസില്‍ വാറണ്ടില്‍ ഒളിവിലായിരുന്ന മലമുകള്‍ പാലക്കുഴി കൊച്ചുകരിക്കകം വീട്ടില്‍ അഖിലേഷ് ബിജു, പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മണ്ണന്തല ഉണ്ടപ്ലാവിള വീട്ടില്‍ റോഷന്, കച്ചികുമാര്‍ എന്ന കുമാര്‍, അബ്കാരി ചന്തു എന്ന ചന്തു, പട്ടിരാജേഷ് എന്ന രാജേഷ്, തക്കാളി ഷാജി എന്ന ഷാജി, പ്രാവ് സതി എന്ന സതി, ലുട്ടാപ്പി രാധാകൃഷ്ണന് എന്ന രാധാകൃഷ്ണന് ഉള്‍പ്പെടെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന 92 പ്രതികളെയും പൊതുസ്ഥലത്ത് മദ്യപിച്ച് ക്രമസമാധാനം ലംഘിച്ച 63 പ്രതികളെയും മദ്യപിച്ച് വാഹനമോടിച്ചത് ഉള്‍പ്പെടെയാണ് 155 പേര് പിടിയിലായത്.ഇതുകൂടാതെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്ത് കരുതല്‍ തടങ്കല്‍ കഴിഞ്ഞ പുറത്തിറങ്ങിയ കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്ലില്‍ ഗുണ്ടുകാട് സാബു എന്ന സാബു, പൗഡിക്കോണം സ്വദേശി കാക്കോട്ട് മനോജ് എന്ന മനോജ്, ചെഞ്ചേരി സ്വദേശി ബേക്കറി മനോജ് എന്ന മനോജ്, ബാര്‍ട്ടണ്‍ഹില്‍ സ്വദേശി ഗര്‍ഭിണി ഷൈജു എന്ന ഷൈജു തുടങ്ങിയ 70 ഓളം ഗുണ്ടകളും മണല്‍മാഫിയ, പിടിച്ചുപറി, മോഷണം, വട്ടപ്പലിശ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ 60 ഓളം കുറ്റവാളികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: