ചങ്ങനാശേരി: ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തി വര്‍ണ്ണശബളമായ ശോഭായാത്രയില്‍ അമ്പാടിക്കണ്ണന്മാര് ആനന്ദനൃത്തമായി നഗരവീഥികളെ അമ്പാടിയാക്കി. കുഞ്ഞുമയില്‍പീലി കണ്ണന്മാരും ഗോപികമാരും ജനഹൃദയങ്ങള്‍ കീഴടക്കി. നഗരത്തിണ്റ്റെ നാലു മേഖലകളില്‍നിന്നുമെത്തിയ ശോഭായാത്രകള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി തുടര്‍ന്നു നടന്ന ശ്രീകൃഷ്ണജയന്തി സമ്മേളനം ചങ്ങനാശേരി ഡിവൈഎസ്പി വി.യു.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍.ശങ്കര്‍റാം ജന്മാഷ്ടമി സന്ദേശവും നല്കി. പെരുന്ന പടിഞ്ഞാറുംഭാഗത്തെ ശോഭായാത്രകള്‍ ളായിക്കാട് ഗുരുമന്ദിരം, പനച്ചിക്കാവ് ദേവീക്ഷേത്രം, പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച് കീഴ്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്നുമുള്ള ശോഭായാത്രയും കൂടി പെരുന്ന മന്നം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കിഴക്കുംഭാഗം തിരുമല ഉമാമഹേശ്വര ക്ഷേത്രം, ഭക്തപ്രയത്ത് ക്ഷേത്രം, മാരണത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭായാത്ര മന്നം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് പുഴവാത് മേഖലയിലുള്ള ശോഭായാത്രകളും ഒന്നിച്ചുചേര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് വാഴപ്പള്ളി മേഖലയിലുള്ള കല്‍ക്കുളത്തുകാവ്, മഹാദേവക്ഷേത്രം, അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രം, മഞ്ചാടിക്കരനിന്നുമുള്ള ശോഭായാത്രകള്‍ മാര്‍ക്കറ്റ് വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മഹാശോഭായാത്രയായി സംഗമിച്ചു. സംഗമത്തിനുശേഷം വാഴപ്പള്ളി മേഖലയിലെ ശോഭായാത്ര വേഴയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പെരുന്ന കിഴക്ക്, പടിഞ്ഞാറ്, പുഴവാത് മേഖലകളിലെ ശോഭായാത്രകള്‍ താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു. മാടപ്പള്ളിയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ തെങ്ങണാ മഹാദേവക്ഷേത്രത്തില്‍നിന്നും വെങ്കോട്ട, പൊന്‍പുഴ, ചൂരപ്പാട്, ഇടപ്പള്ളി, പാലക്കുളം, മാമ്മൂട്, എന്‍ഇഎസ്, ചൂരക്കുറ്റി, പങ്കിപ്പുറം, തെങ്ങണ, മാടപ്പള്ളി, വട്ടമാല്പ്പടി എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ മാടപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്ര സമാപിച്ചു. തൃക്കൊടിത്താനം, കടമാഞ്ചിറ, അംബികാപുരം, കുരിശുംമൂട്, മണികണ്ഠവയല്‍, ശാസ്താംകോയിക്കല്‍, കോട്ടമുറി, ചെമ്പുംപുറം, കുന്നുംപുറം, നാല്കവല എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ മുക്കാട്ടുപടിയില്‍ സംഗമിച്ച് തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പായിപ്പാട്, വെള്ളാപ്പള്ളി, അമ്പാടിനഗര്‍, നാലുകോടി, ചങ്ങുംകുളങ്ങര, ശ്രീമഹാവിഷ്ണുക്ഷേത്രം, പുത്തന്‍കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍, പായിപ്പാട് മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. ഗ്രാമവീഥികളെ അമ്പാടിയാക്കി ബാലന്മാര് കൃഷ്ണനായും, ഗോപികമാരായും വേഷമിട്ടും നിശ്ചലദൃശ്യങ്ങളും, കുചേലന്മാരും അണിചേര്‍ന്നപ്പോള്‍ ശോഭായാത്രയ്ക്കു കൊഴുപ്പേകി. ജന്മാഷ്ടമിപൂജകള്ക്കായി തൃക്കൊടിത്താനം മഹാക്ഷേത്രം, പുഴവാത് ആനന്ദപുരം ക്ഷേത്രം, പെരുന്ന വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പായിപ്പാട് ശങ്കരനാരായണപുരം ക്ഷേത്രം, അയര്‍ക്കാട്ടുവയല്‍ ശങ്കരനാരായണ സ്വാമിക്ഷേത്രം, ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. ബാലഗോകുലം താലൂക്ക് ഭാരവാഹികളായ പി.പി.ധീരസിംഹന്‍, ശങ്കരന്‍നായര്‍, രതീഷ്ജി, സി.ജി.മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: