പൊന്‍കുന്നം: ദേശീയപാത 220 ലൂടെയുള്ള യാത്ര നരക തുല്യമായി. കൊടും വളവുകളും തിരിവുകളും നിറഞ്ഞ റോഡില്‍ കുണ്ടുംകുഴികളും രൂപപ്പെട്ടതോടുകൂടി ഗതാഗതകുരുക്കും വാഹനാപകടവും നിത്യസംഭവമായി. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കുമെന്ന ദേശീയപാത അധികൃതര്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെയും എങ്ങും എത്തിയിട്ടില്ല. പൊന്‍കുന്നം ടൗണിലും കെവിഎംഎസ് ജങ്ങ്ഷനിലും വാന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോട് കൂടി ഗതാഗതകുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗതാഗതകുരുക്ക് രൂക്ഷമായതോടുകൂടി ദിനം പ്രതി ആയിരകണക്കിന് രൂപയുടെ ഇന്ധനമാണ് വെറുതേ പാഴാകുന്നത്. ഗതാഗതകുരുക്ക് രൂക്ഷമായതോട് കൂടി സമയത്ത് ഓടിയെത്തുവാന്‍ സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടം മേഖലയില്‍ അപകടങ്ങള്‍ക്കും വഴി വെക്കുന്നു. പൊന്‍കുന്നം ടൗണിലെ കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് ദിനേന ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പുളിക്കല്‍ കവലയില്‍ കുഴിയില്‍ വിണതിനെ തുടര്‍ന്ന് നിന്ന് പോയ കാറില്‍ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക്് യാത്രികന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിക്കല്‍ കവല ചെല്ലിമറ്റം നെടുമാവ്, കൊടുങ്ങൂറ്‍,പതിനേഴാംമൈല്‍,ഇളംമ്പള്ളികവല, കടുക്കാമല, പി പി റോഡ് ജങ്ങ്ഷന്,പൊന്‍കുന്നം ടൗണ്‍,കെ.വി.എം.എസ് ജങ്ങ്ഷന്,വൈദ്യുതഭവന് എന്നിവിടങ്ങളിലാണ് വാന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.നിലവില്‍ ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് വഴി വെക്കുന്ന ഓടനിര്മ്മാണത്തിലെ അശാസ്ത്രീയതയും നിലവിലെ ഓടകള്‍ കൃത്യസമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തതുമാണ്. ഓടനിറഞ്ഞ് വെള്ളം ദേശീയപാതയിലൂടെ കുത്തി ഒഴുകുന്നതോടെ അടച്ചകുഴികള്‍ വീണ്ടും തുറക്കപ്പെടുകയാണ് ചെയ്യുന്നത്. ദേശീയപാത അധികൃതര്‍ ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: