കൊളംബോ: ശ്രീലങ്കന്‍ പൗരന്മാര്ക്ക് ഇന്ത്യയില്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പ്രസിഡന്റ് മഹീന്ദ രജപക്സെ. തമിഴ്നാട്ടില്‍ ലങ്കന്‍ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശ്രലങ്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ തങ്ങളുടെ ആവശ്യത്തോട് എത്രയും പെട്ടെന്ന് ഇന്ത്യ പ്രതികരണമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചെറിയ രാഷ്ട്രീയ സംഘടനയാണ് ലങ്കന്‍ പൗന്മാരെ അക്രമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ യാതൊരുവിധ പിന്തുണയും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം രജപക്സെ നടത്തുന്ന ആദ്യ പ്രതികരണമാണ് ഇത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി മാത്രമെ ചര്ച്ചക്കുള്ളൂവെന്നും തമിഴ്നാട് സര്‍ക്കാരുമായി ഒരു ചര്ച്ചകും തങ്ങള്‍ തയ്യാറല്ലെന്നും രജപക്സെ പറഞ്ഞു.
തമിഴനാട്ടിലെ തഞ്ചാവൂരില്‍ ആരാധനാലയത്തില്‍ സന്ദര്‍ശനത്തിനായെത്തിയ 184 പേരടങ്ങിയ സംഘത്തെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ലങ്കന്‍ പൗരന്മാര്ക്ക് ശ്രീലങ്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാസം 19 ന് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ലങ്കന്‍ പൗരന്മാരുടെ സുരക്ഷ അധകൃതരുമായി ചര്‍ച്ച ചെയ്യുമെന്ന് രജപക്സെ പറഞ്ഞു. മധ്യപ്രദേശിലെ സാഞ്ചിയില്‍ ആരംഭിക്കുന്ന ബുദ്ധമത പഠനകേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. എന്നാല്‍ രജപക്സയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടിലെ പല രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: