തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ കമ്പനിയ്ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. കോവളം കൊട്ടാരം പൈതൃകസ്വത്തായി കണക്കാക്കി സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടാരത്തെ ചരിത്രസ്മാരകമായി നിലനിര്‍ത്താനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. അതിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. കോടതിയിലെ കേസ് കാരണമാണ് ഇത് വൈകിയതെന്നും കേസിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍ കുമാറും പറഞ്ഞു. എമര്‍ജിംഗ് കേരളയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം നല്‍കിയിട്ടുള്ള പദ്ധതികളുടെ പകര്‍പ്പ് തനിക്ക് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി തനിക്ക് നല്കിയ മറുപടി രേഖാമൂലമല്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: