തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കൂട്ടക്കൊലയിലെ വിദേശബന്ധം, ഗൂഢാലോചന എന്നിവ അന്വേഷിക്കണം. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കണമോ എന്നു തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.കലാപം നടന്നതുമുതല്‍ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതേ ആവശ്യം തന്നെയായിരുന്നു. ഹിന്ദുസംഘടനകളും സര്‍ക്കാറും ഉണ്ടാക്കിയ കരാറിലും ഇക്കാര്യം പറഞ്ഞതാണ്.
മാറാട് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് തോമസ് പി. ജോസഫ് നേരത്തെ തന്നെ ഇക്കാര്യം കണ്ടത്തിയതാണ്. 2006ല്‍ കമ്മീഷന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതുമാണ്. മാറാട് കൂട്ടക്കൊലയ്ക്ക് ഉന്നതതല ഗൂഢാലോചന നടന്നു. അന്തര്‍ സംസ്ഥാന തീവ്രവാദ ബന്ധവും വന്‍തോതില്‍ പണവും ഒഴുകിയെത്തിയിട്ടുണ്ട്. ഉന്നതതല ഗൂഢാലോചന, തീവ്രവാദ ബന്ധം, സാമ്പത്തിക സ്രോതസ് എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഏതെങ്കിലും സമഗ്ര ഏജന്‍സിയെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമമെന്നും കമ്മീഷന് അന്നത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷം ആറ് കഴിഞ്ഞു. ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം വിട്ടില്ല. ഇതു സംബന്ധിച്ച കാര്യങ്ങളോടടുക്കുമ്പോള് ഇടതുവലതു വ്യത്യാസമില്ലാതെ മുടന്തന്‍വാദങ്ങള്‍ നിരത്തി തടിതപ്പുകയായിരുന്നു.
മാറാട് സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘത്തിന്റെ തലവന്‍ അന്ന് ്രെകെംബ്രാഞ്ച് ഐജിയായിരുന്ന മഹേഷ് കുമാര്‍ സിംഗ്ലയായിരുന്നു. അന്വേഷണ ചുമതല എസ്പി കമലാക്ഷനും. സംസ്ഥാനം കണ്ട ഏറ്റവും ഭീകരവും പൈശാചികവുമായ സംഭവത്തില്‍ മതിയായ അന്വേഷണം നടത്താനുള്ള സാവകാശം ്രെകെംബ്രാഞ്ചിന് ലഭിച്ചില്ല. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ്രെകെംബ്രാഞ്ച് സംഘം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കേണ്ടിവരും. ജാമ്യം ലഭിക്കുന്ന പ്രതികള്‍ വിദേശത്തേക്കുള്‍പ്പെടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ഇതായിരുന്നു കുറ്റപത്രത്തിനു സമയരേഖ വരച്ച ആഭ്യന്തരവകുപ്പും ഉന്നത ഉദ്യോഗസ്ഥരും കണ്ടെത്തിയ ന്യായങ്ങള്‍. കുറ്റപത്രം കുറ്റമറ്റതായില്ല. അതുകൊണ്ടു തന്നെയാണ് അന്വേഷ സംഘത്തലവനെ കമ്മീഷന് റിപ്പോര്‍ട്ടില്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തിയതും.
തോമസ് പി. ജോസഫ് കമ്മീഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍, ഇപ്പോഴത്തെ ഹൈക്കോടതി വിധി എല്ലാം കൂട്ടി വായിക്കപ്പെടേണ്ടതാണ്. ഒന്നാം മാറാട് കലാപത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രദേശവാസികള്‍ ആസൂത്രണം ചെയ്തതാണ് രണ്ടാം കലാപമെന്നാണ് അന്വേഷണം നടത്തിയ ്രെകെംബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ മാറാട്ടെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്രയും ആസൂത്രിതമായി ഒരു കൂട്ടക്കൊല നടത്താനാവില്ലെന്നും ബാഹ്യശക്തികളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് പി. ജോസഫ് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെ ഇക്കാര്യം മൗനമായി സമ്മതിച്ചതുമാണ്.
കലാപം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞ് 2009 ജനുവരി 15ന് പ്രത്യേക കോടതിയുടെ വിധിയും വന്നു. 62 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. പ്രത്യേക കോടതി വെറുതെവിട്ട 24 പേരെകൂടി കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രത്യേക കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിന്മേലാണ് ഹൈക്കോടതി വിധി. നേരത്തെ 62 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ശരിവെക്കുകയും ചെയ്തു.
.വിധി പ്രസ്താവനയോടൊപ്പം ഹൈക്കോടതി നടത്തിയിരിക്കുന്ന പരാമര്‍ശങ്ങളും ശ്രദ്ധേയമായിരുന്നു. മാറാട് സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നു. ശക്തവും വ്യാപ്തിയുമുള്ള അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നീ കാര്യങ്ങളാണ് കോടതി പരാമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന നിര്‍ദ്ദേശം വയ്ക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുകയായിരുന്നു.
മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത യു.ഡി.എഫ്, സി.ബി.ഐ അന്വേഷണം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ച് ആത്മാര്‍ത്ഥത തെളിയിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്താനുള്ള ആവശ്യം കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ മുമ്പ് സമര്‍പ്പിച്ചുവെങ്കിലും അത് അന്ന് നടക്കാതെ പോയത് കേന്ദ്രസര്‍ക്കാരില്‍ മുസ്ലീംലീഗിലെ സ്വാധീനം കൊണ്ടാണ്. ഇത്തവണയും അതാവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണമാവണമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പ്രസ്താവിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സി.ബി.ഐയുടെ ചുമതലയുളള മന്ത്രി തയ്യാറാവേണ്ടതുണ്ട്. സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് അത് നടപ്പില്‍ വരുത്താതെ വീണ്ടും ഹിന്ദുസമൂഹത്തെ വഞ്ചിക്കാനാണ് യുഡി.എഫ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരും. മാറാട് കൂട്ടക്കൊലക്കേസില്സിബി.ഐ അന്വേഷണം നടക്കുന്നതുവരെ ഹിന്ദുഐക്യവേദി പ്രക്ഷോഭരംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: