എരൂര്‍: എരൂര്‍ അന്തിമഹാകാളന്‍ ക്ഷേത്രവളപ്പില്‍ ചത്ത പശുവിനെ കൊണ്ടിട്ട നിലയില്‍ കണ്ടെത്തി. വൈകിട്ട് നാല് മണിയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് ചത്ത പശുവിനെ കണ്ടെത്തിയത്. മതവിദ്വേഷം വളര്‍ത്തിയെടുക്കാന്‍ ചില മതതീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ഒട്ടേറെ ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടക്കാനിരിക്കെയാണ് ഈ സംഭവം. ഇതിനെതിരെ ഭക്തജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ക്ഷേത്രപരിസരം അശുദ്ധമാക്കിയവരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: