ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ കോടതി നോട്ടീസ് അയച്ചു. രണ്ട് ഓഫീസ് പദവികള്‍ കൈവശം വെച്ചിരിക്കുന്നതിനാണ് നോട്ടീസ്. ലാഹോര്‍ ഹൈക്കോടതിയാണ് ഇന്നലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. രണ്ട് പദവികള്‍ കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ച് എന്തുകൊണ്ട് കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് ഈ മാസം 14 ന് വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് ഉമര്‍ ആറ്റാ ബന്ദിയാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണകക്ഷി പാര്‍ട്ടീ ഓഫീസിന്റെ പദവി ഉപേക്ഷിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം എന്തുകൊണ്ട് പാലിക്കുന്നില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ അബ്ദുല്‍ ഹായി ഗിലാനിയും, അഭിഭാഷകന് വസീം സജാദും കോടതിയില്‍ ഹാജരായി.
രണ്ട് പദവികള്‍ വഹിക്കുന്നതിനെതിരെ ജുഡീഷ്യല്‍ ആക്ടിവിസം പാനല്‍ ചെയര്മാന് മുഹമ്മദ് അഷര്‍ സിദ്ധിഖിയാണ് ഹര്‍ജി നല്‍കിയത്. കോടതിയലക്ഷ്യത്തിന് സര്‍ദാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് പദവി സര്‍ദാരി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: