പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കോല്ലപ്പെടുകയും പന്ത്രണ്ട പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെയ്തു.പാക്കിസ്ഥാനിലെ പെഷവാറിലെ യു എസ് കോണ്‍സുലേറ്റിനു സമീപമാണ് സ്ഫോടനം ഉണ്ടായത്.
യു എസ് കോണ്‍സുലേറ്റിന് സമീപത്തെ ഒരു വാഹനത്തിന് നേരെയാണ് അക്രമണം ഉണ്ടായത്. സംഭവത്തില്‍ വാഹനം പൂര്‍ണ്ണമായി കത്തിനശിച്ചു. കൊല്ലപ്പെട്ട മൂന്നു പേരും വിദേശികളാണ്. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല.ആക്രമണത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരെ പെഷവാറിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെഷവാറിലെ യു എസ് കോണ്‍സുലേറ്റല്‍ നിന്നും പുറപ്പെട്ട കാറില്‍ ഐക്യരാഷട്രസഭയിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ശക്തമായ ബോംബ് സ്ഫോടനമായിരുന്നെന്നും പ്രദേശിക വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വിദേശികളെ ലക്ഷ്യമാക്കിയായിരുന്നു ഭീകരര്‍ നീക്കം നടത്തിയെതെന്നു ഏറ്റവും അപകടകരമായ അവസ്ഥയാണിതെന്നും പ്രവശ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രി മിയാല്‍ ഇഫ്തീഖര്‍ ഹൂസൈന് പറഞ്ഞു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റൊടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: