ആലുവ: ആരോരുമില്ലാതെ തെരുവില്‍ ഉറങ്ങുന്ന മനുഷ്യര്‍ക്ക് ഓണത്തിന്റെ മധുരം പകര്‍ന്ന് മാനുഷിക മൂല്യങ്ങള്‍ക്ക് പുതിയ മാതൃകയാവുകയാണ് അശോകപുരം കാര്‍മ്മല്‍ ജംഗ്ഷനില്‍ ജോസ് സ്റ്റുഡിയോ ഉടമ ബാബു പുലിക്കോട്ടില്‍.
ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നാടെങ്ങും തിരുവോണോത്സവത്തില്‍ മതിമറന്നാടുമ്പോള്‍ ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ക്ക് തന്നാല്‍ കഴിയുന്ന ഒരു സഹായവും ഒപ്പം മാവേലി വാണ നാട്ടില്‍ മാനവരെല്ലാവരും ഒന്നാണെന്ന സ്വയം ഓര്‍മ്മപ്പെടുത്തലുമാണ് തന്റെയും കുടുംബത്തിന്റെയും ഈ എളിയ പ്രവര്‍ത്തനമെന്ന് ബാബു പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ക്രിസ്തുമസ് നാളിലും തെരുവ് മക്കള്‍ക്ക് ബാബു കേക്ക് വിതരണം ചെയ്യാറുണ്ട്. ഇത്തവണ മുതല്‍ അത് ഓണ നാളിലേക്കുകൂടി കടന്നു. ആലുവയിലെ തെരുവോര നിവാസികള്‍ക്ക് പായസവും മധുരപലഹാരങ്ങളും ഒപ്പം ഒരോ നാടന്‍ മുണ്ട് വീതവും ബാബു വിതരണം ചെയ്തു. ഇത്തരം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്ന കുടുംബമാണ് തനിക്ക് ഊര്‍ജ്ജവും പ്രചോദനവുമെന്ന് ബാബു പറയുന്നു. മക്കളായ സാന്ദ്രാറോസ് ബാബു, അലന്‍പോള്‍ ബാബു എന്നിവര്‍ അച്ഛനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.
ഫോട്ടോഗ്രാഫറായ ബാബു പുലിക്കോട്ടില്‍ ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്. ആലുവായിലെ ചൂണ്ടയില്‍ അശോകനഗറില്‍ താമസിക്കുന്നു. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയോടൊപ്പം ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയും ചെയ്യുന്ന ബാബു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: