കാലിഫോര്‍ണിയ: നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് മനുഷ്യശബ്ദം ഭൂമിയിലെത്തിച്ചു. നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്റെ റെക്കോഡ് ചെയ്ത ശബ്ദമാണ് ചൊവ്വയിലെത്തിച്ചതിന് ശേഷം ക്യൂരിയോസിറ്റി തിരിച്ചയച്ചത്. റെക്കോഡ് ചെയ്ത മനുഷ്യശബ്ദം മറ്റൊരു ഗ്രഹത്തില്‍ എത്തിക്കുകയും വീണ്ടും തിരികെ ഭൂമിയിലേക്ക് അയക്കുകയും ചെയ്ത് നാസ വീണ്ടും ചരിത്രനേട്ടം കൈവരിച്ചു. താമസിയാതെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുമെന്ന ചാള്‍സ് ബോള്‍ഡന്റെ പ്രസ്താവനയാണ് റെക്കോഡ് ചെയ്ത് ചൊവ്വയിലേക്ക് അയച്ചത്.
ചൊവ്വയില്‍ ആദ്യമായി കാലു കുത്തുന്ന വ്യക്തിയാകാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും പ്രേരണയുണ്ടാക്കാന്‍ ഈ വാക്കുകള്‍ക്ക് കഴിയട്ടെ എന്ന് നാസ ക്യൂരിയോസിറ്റി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡേവ് ലാവെറി പ്രത്യാശ പ്രകടിപ്പിച്ചു. ശബ്ദത്തോടൊപ്പം ചൊവ്വയുടെ ഉപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങളും ക്യൂരിയോസിറ്റി അയച്ചു. ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്തതിന് സമീപമുള്ള ചെറു പര്‍വ്വതത്തിന്റെ ചിത്രങ്ങളും ഇതില്‍പ്പെടുന്നു. നൂറ് കണക്കിന് ശിലാപാളികള്‍ ചേര്‍ന്ന് രൂപപ്പെട്ട ഈ പര്‍വ്വതത്തിലും ക്യൂരിയോസിറ്റി പര്യവേഷണം നടത്തും. എന്നാല്‍ പര്‍വ്വതത്തിന് സമീപമെത്തി ഖാനനം തുടങ്ങാന്‍ ക്യൂരിയോസിറ്റിക്ക് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: