മട്ടാഞ്ചേരി: പണിമുടക്ക് പരമ്പര മൂലം ഓണച്ചെലവിനുള്ള തുക ലഭിക്കാന്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കേണ്ടിവരും. ഓണാഘോഷത്തിനായി മുന്‍കൂറായി നല്കുന്ന മാസശമ്പളവും അലവന്‍സും ബോണസുമടങ്ങുന്ന തുക ലഭിക്കുന്നതിന് വെള്ളിയാഴ്ചവരെ ജീവനക്കാര്‍ കാത്തിരിക്കേണ്ടിവരും. റംസാന് അവധി കഴിഞ്ഞുള്ള ചൊവ്വാഴ്ച സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കും, ബുധന്‍, വ്യാഴം ദിവസങ്ങളിലെ ബാങ്ക് ജീവനക്കാരുടെ പണിമുടക്കുമാണ് കാലതാമസത്തിന് കാരണം.
ഒാണത്തുക വൈകുന്നതുമൂലം ഏറെ പ്രയാസപ്പെടുക അധ്യാപകരാണ്. പരീക്ഷയ്ക്കുശേഷം വെള്ളിയാഴ്ചയാണ് സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം സര്‍ക്കാര്‍ ബില്‍ത്തുക ബാങ്കില്‍നിന്ന് ലഭിക്കുന്ന വൈകിയാല്‍ പിന്നീട് ഓണാവധി കഴിഞ്ഞ് സെപ്തംബര്‍ ആദ്യവാരത്തിലെ ശമ്പളവും മറ്റ് തുകകളും ലഭിക്കുകയുള്ളൂ. ഇത് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളെ തകിടം മറിക്കും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച ഉച്ചവരെ സമയം ലഭിക്കും. എന്നാല്‍ ശമ്പളവും മറ്റ് തുകകളും ലഭിക്കുന്നത് വൈകുന്നത് ഓണക്കാലത്തെ മുന്‍കൂട്ടിയുള്ള പര്‍ച്ചേയ്സ് പദ്ധതിയെ അട്ടിമറിക്കുവാനും ഇടയാക്കും. സംസ്ഥാനത്തെ ഒരുലക്ഷത്തിലേറെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ അധ്യാപക ജീവനക്കാരുടെ ഓണാഘോഷച്ചെലവിനുള്ള തുക വിതരണം ചെയ്യുവാന്‍ ഒന്നരദിവസം മാത്രമാണ് ഫലത്തില്‍ ലഭിക്കുക.
കൂടാതെ പെന്ഷനടക്കമുള്ളവരുടെ വരവും കൂടിയാകുമ്പോള്‍ വെള്ളി, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ അക്കൗണ്ട് ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക.ഒപ്പം ഇതര ബാങ്കിടപാടുകാരും ചേരുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ജനത്തിരക്കിന്റേതാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, സര്‍ക്കാരിന്റെ ഓവര്‍ഡ്രാഫ്റ്റ് പരിധിയുംകൂടി കണക്കിലെടുത്താല്‍ പണിമുടക്ക് പരമ്പരകള്‍ സര്‍ക്കാര്‍ ജീവനക്കാരെ കഷ്ടത്തിലാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: