പെരുമ്പാവൂര്‍: മാരുതി കാറിലിരുന്ന് കഞ്ചാവുവില്പന നടത്തിയതിന് കുപ്രസിദ്ധ കഞ്ചാവു വില്പനക്കാരനെ നിരവധി കഞ്ചാവു കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ വാസം അനുഭവിച്ചയാളുമായ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അഷറഫിനെ (57) 1.100 കിലോ ഉണക്കു കഞ്ചാവുമായി എക്സൈസ് അറസ്റ്റുചെയ്തു. കെഎല്‍7എ 1065 നമ്പര്‍ മാരുതി കാറിലിരുന്ന് കഞ്ചാവു ഇടത്തരം പൊതികളാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തവേയാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
പെരുമ്പാവൂര്‍ റേഞ്ച്, എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്,പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയാണ് അഷറഫ്.ഒരു പ്ലാസ്റ്റിക് കൂടില്‍ 100,50 ഗ്രാമുകളുടെ പൊതികളായിട്ടായിരുന്നു വില്പന. 100 ഗ്രാമാം പൊതിക്ക് 2,000 രൂപയും 50 ഗ്രാമിന്റെ പൊതിക്ക് 1000 രൂപക്കുമാണ് വില്പന നടത്തിയിരുന്നത്. 50 ഗ്രാമിന്റെ 18 പൊതികളിലും നൂറുഗ്രാമിന്റെ രണ്ടുപൊതികളിലുമായാണ് 1.100 കിലോ കഞ്ചാവു സൂക്ഷിച്ചിരുന്നത്.
പെരുമ്പാവൂര്‍, കാഞ്ഞിരക്കാട്ടു കരയില്‍ റസ്റ്റോറന്റിനു മുന്‍വശം എംസി റോഡില്‍ മാരുതികാര്‍ ഒതുക്കിയിട്ട് കാറിന്റെ പിറകിലിരുന്നായിരുന്നു വില്പന. കാര്‍ ഓടിച്ചിരുന്നയാളിനെ കുറിച്ചും കഞ്ചാവ് അഷറഫിന് കൊടുത്തയാളിനെക്കുറിച്ചും വ്യക്തമായ സൂചനലഭിച്ചതായി സിഐ പറഞ്ഞു.
ഇന്നലെ രാവിലെ പെരുമ്പാവൂരിലെ എംസി റോഡില്‍ വാഹനപരിശോധന നടത്തവേ കെഎല്‍7 എഡബ്ല്യു 1568 എന്ന് രജിസ്ട്രേഷന് നമ്പറുള്ള ഓട്ടോറിക്ഷ വരുന്നതുകണ്ട് കൈകാണിച്ചു. അതു നിര്‍ത്താതെ ഓടിച്ചു പോയി. തുടര്‍ന്ന് ഓട്ടോറിക്ഷ സിനിമാ സ്റ്റെയിലില്‍ പിന്തുടര്ന്ന് വല്ലം ജംഗ്ഷനില്‍ വച്ച് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതില്‍ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡില്‍ രണ്ടു കഞ്ചാവുകേസിലും തൃശൂര്‍ സ്പെഷ്യല്‍ സ്ക്വാഡില്‍ ഒരു കേസിലേയും പ്രതിയായ അങ്കമാലി പള്ളിപ്പാട്ടു വീട്ടില്‍ മാര്‍ട്ടിനെ (45)യാണ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
കാറും ഓട്ടോറിക്ഷയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ കഞ്ചാവു വില്പനയുള്ളതായി വിവരം ലഭിച്ചതില്‍ റൈഡു ശക്തമാകുവാന്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.അജിത്ലാല്‍, അസി.എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫ് എന്നിവര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ വി.എ.ജബ്ബാര്‍, ഗാര്‍ഡുമാരായ ടി.ഡി.ജോസ്, പി.കെ.സുരേന്ദ്രന്, ടി.വി.ജോണ്സണ്,കെ.എസ്.അജയകുമാര്‍, രതീഷ്കുമാര്‍, പി.പി.മുഹമ്മദ്, ഇബ്രാഹിം റാവുത്തര്‍, എ.ബി.സജീവ് കുമാര്‍, സൈനുദ്ദീന്‍ സി.കെ, സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: