പോര്‍ട്ട് മൊറേസ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.
മൗണ്ട് ഹേഗനില്‍ നിന്നു 115 കിലോമീറ്റര്‍ അകലെ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു 77 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേസമയം, ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: