പള്ളുരുത്തി: വിവിധ ട്രസ്റ്റുകളുടേയും, സ്ഥാപനങ്ങളുടേയും പേരില്‍ കേരള ഖജനാവ് കൊള്ളയടിക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കത്തിന് കോണ്‍ഗ്രസ് നേതൃത്വം ഒത്താശചെയ്തുകൊടുക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ് കുറ്റപ്പെടുത്തി.
ബിജെപി പള്ളുരുത്തിയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ നേതൃത്വത്തിലുള്ള സി.എച്ച്.ട്രസ്റ്റിനു വേണ്ടി പണം കവര്‍ന്നെടുക്കാനുള്ള ലീഗിന്റെ നീക്കം ജനം തിരിച്ചറിയണം. ലീഗിന്റെ അടിമത്ത മനോഭാവത്തിനെതിരെ പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണം. സിപിഎം കൊലപ്പെടുത്തിയവരുടെ പ്രേതങ്ങള്‍ കൂട്ടത്തോടെ ആപാര്‍ട്ടിയെ ആക്രമിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ ചെയ്യുന്നകാര്യം കേരളത്തില്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നു. പോലീസ് സ്റ്റേഷനുകള്‍ക്കു നേരെയും, പോലീസുകാര്‍ക്ക് എതിരെയും നടക്കുന്ന അതിക്രമങ്ങള്‍ അതിനെയാണ് സൂചിപ്പിക്കുന്നത്. വീരപ്പനേക്കാള്‍ വലിയകാട്ടുകള്ളന് മാരാണ് കേരള കോണ്ഗ്രസ്സുകാര്. വിരപ്പന്കട്ടത്ത് ആനക്കൊമ്പും, ചന്ദന മരങ്ങളുമായിരുന്നെങ്കില് കാട് ഒന്നടങ്കം കയ്യേറുന്ന കേരളകോണ്ഗ്രസ്സുകാരെ നിലക്കുനിര്‍ത്തുന്നതിന് സിപിഎമ്മും, കോണ്‍ഗ്രസും തീര്‍ത്തും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ എക്സി അംഗം പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനഃസെക്രട്ടറിയും, മദര്‍ തേരേസ അവാര്‍ഡ് ജേതാവുമായ എ.എന്‍.രാധാകൃഷ്ണന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൊച്ചി നഗരസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്യാമള എസ്.പ്രഭുവിനെയും ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരും, അടിയന്തിരാവസ്ഥ വേളയില്‍ പീഢനവും, ജയില്‍വാസവും അനുഭവിച്ചവരുമായ പി.എന്‍.സോമനാഥന്, എം.വി.ഹരിഹരദാസ്, ബാബു ഷേണായി, ചന്ദ്രിക ഹരിഹരദാസ്, മാലാ മുരളീധരന്, കെ.എം.പ്രകാശന്, തിലകന്, ഇ.ജി.സുഗുണന്, താനാജി ബാബു, ശിവന് എന്നിവരേയും ചടങ്ങില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, എന്‍.എസ്.സുമേഷ്, എന്‍.എല്‍.ജയിംസ്, വി.ആര്.വിജയകുമാര്‍, സഹജ ഹരിദാസ്, ശശിധരന് മാസ്റ്റര്‍, യു.മധുസൂദനന്, കെ.വി.അനില്‍കുമാര്‍, സി.സി.ശ്രീവത്സന്‍, ഇ.ജി.സേതുനാഥ്, എ.എസ്.ബിജു, പി.ഡി.പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: