ഓരോ മനുഷ്യനും ദിവ്യനാണ്, ഈശ്വരനാണ്. ഓരോ ആത്മാവും അജ്ഞാനമേധാവൃതമായ ഒരു സൂര്യനാണ്. ആത്മാവും ആത്മാവും തമ്മിലുള്ള വ്യത്യാസം ഈ മേഘപാളികളുടെ കനത്തിലുള്ള വ്യത്യാസം കൊണ്ടാണ്. ഇതാണ് സര്‍വമതങ്ങളുടേയും ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ അടിസ്ഥാനമെന്നും, ഇതാണ് ഭൗതികമോ മാനസികമോ ആത്മികമോ ആയ മാനവപുരോഗതിയുടെ ചരിത്രത്തിന്റെ മുഴുവന്‍ വ്യാഖ്യാനം.ഒരേ ചൈതന്യം പല തലങ്ങളിലൂടെ വെളിപ്പെടുകയാണ്. ഇത് തന്നെയാണ് വേദങ്ങളുടെ സാരം.
അന്യരെ ആത്മാവെന്ന് അതായത് ഈശ്വരനെന്ന് കരുതുകയും വിചാരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഓരോ ആത്മാവിന്റെയും കര്‍ത്തവ്യമാണെന്നും വിശ്വസിക്കുക. അല്ലാതെ അവരെ വെറുക്കുകയോ നിന്ദിക്കയോ ദൂഷിക്കയോ ദ്രോഹിക്കയോ അല്ല ചെയ്യേണ്ടത്. ഇത് സന്ന്യാസിമാരുടെ മാത്രമല്ല; എല്ലാ സ്ത്രീപുരുഷന്മാരുടെയും കര്‍ത്തവ്യമാണ്.
ആത്മാവിന് ലിംഗമോ ജാതിയോ അപൂര്‍ണതയോ ഇല്ല. ആത്മാവിന് വല്ല ലിംഗമോ വിശ്വാസപ്രമാണമോ ജാതിയോ ഉള്ളതായി വേദങ്ങളിലോ പുരണാങ്ങളിലോ പറഞ്ഞിട്ടില്ല. അതുകൊണ്ട് മതത്തിന് സാമൂഹ്യപരിഷ്കാരങ്ങളുമായി ബന്ധമില്ല എന്നതിനോട് യോജിക്കുന്നതൊടൊപ്പം സാമൂഹ്യനിയമങ്ങളെ രൂപപ്പെടുത്താനും വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ നിഷ്കര്‍ഷിക്കാനും മതത്തിനൊരു കാര്യവുമില്ലെന്ന് പറയുമ്പോള്‍ അവര്‍ നമ്മോടും യോജിക്കണം. കാരണം അത്തരം മിഥ്യകളും രാക്ഷസീയകളുമെല്ലാം തുടച്ചുനീക്കുകയാണ് അതിന്റെ ലക്ഷ്യവും അന്ത്യവും.
അന്തിമമായ സാമ്യവും ഐക്യവും ഈ വ്യത്യാസത്തിലൂടെ നമുക്ക് പ്രാപിക്കാമെന്ന് വാദിക്കുന്നത് അബദ്ധമാണ്. കാരണം മതം വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നു. ചെളികൊണ്ട് ചെളി കഴുകിക്കളയാനാവില്ല എന്ന്.ദുശ്ചരിതനാകകൊണ്ട് ഒരുവന് സുപരിചനാകമത്രേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: