കാസര്‍കോട്: അബ്കാരി കോണ്‍ട്രാക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ കവര്‍ച്ചക്കാരനെ സി ഐ ബാബു പെരിങ്ങോത്തിണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതികളില്‍നിന്നു ക്ഷേത്രത്തില്‍ നിന്നു കവര്‍ച്ച ചെയ്ത തിരുവാഭരണങ്ങള്‍ കണ്ടെടുത്തു. കോട്ടയം, പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിയും കാസര്‍കോട്, കണ്ണൂറ് ജില്ലകളിലെ വിവിധ കവര്‍ച്ചാക്കേസുകളില്‍ പ്രതിയുമായ ബാബു കുര്യാക്കോസ്(58), കാസര്‍കോട്ടെ അബ്കാരി കോണ്ട്രാക്ടര് അശോക് നഗറിലെ പുരുഷോത്തമനെ ൧൯൮൩ല്‍ കുഡ്ലുവില്വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും കാസര്‍കോട്, പച്ചക്കാട്ട് താമസക്കാരനുമായ കോട്ടയത്തെ സോമന്(54) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്, ചക്കരബസാറിലെ ഒരു ഇലക്ട്രോണിക്സ് കട കുത്തിത്തുറന്ന് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നു കമ്പിപ്പാര, ആക്സോ ബ്ളേഡ്, ചുറ്റിക എന്നിവ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 2012 മെയ് ആറിന് രാത്രി ബന്തിയോട്, ഇച്ചിലങ്കോട്ടെ മഹാഗണപതി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ കവര്‍ച്ചയ്ക്കു തുമ്പായത്. ശ്രീകോവില്‍ പൊളിച്ച് അകത്തു കടന്ന ശേഷം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ കവരുകയായിരുന്നു. ആഭരണങ്ങള്‍ ബാബു കുര്യാക്കോസ്, സോമനു കൈമാറുകയായിരുന്നുവെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടത്തിയ ശേഷം ആഭരണങ്ങള്‍ കണ്ടെടുത്ത് സോമനെയും അറസ്റ്റുചെയ്തത്. 2011 നവംബര്‍ മാസത്തില്‍ പുത്തിഗെ ഹെല്‍ത്ത് സെണ്റ്ററിലെ നഴ്സിണ്റ്റെ കമ്മല്‍ മോഷ്ടിച്ചതും താനാണെന്നു ബാബു കുര്യാക്കോസ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കണ്ണൂറ്, കാസര്‍കോട് ജില്ലകളിലെ മറ്റു നിരവധി കേസുകളുമായി ഇയാള്‍ക്കു ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു. കാസര്‍കോട്ട് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു അബ്കാരി കോണ്ട്രാക്ടര് പുരുഷോത്തമന് വധക്കേസ്, ഇതില്‍ പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടയിലാണ് ബാബു കുര്യാക്കോസുമായി ചങ്ങാത്തം സ്ഥാപിച്ചത്. സോമനെതിരെ കാസര്‍കോട്ട് സ്പിരിറ്റ് കടത്തുകേസുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: