കാസര്‍കോട് : ജില്ലയില്‍ എല്‍ ഡി എഫിണ്റ്റെ രണ്ടാം ദിവസത്തെ ഹര്‍ത്താല്‍ കാരണം ജനം ദുരിതത്തിലായി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിനെ തുടര്‍ന്ന് ജനം ദുരിതത്തിലായതിനു പുറമെയാണ് ഇന്നലെ വീണ്ടും ഒരു ഹര്‍ത്താല്‍ കൂടി ജനങ്ങള്‍ക്കു അനുഭവിക്കേണ്ടി വന്നത്. റമദാന്, ഓണം വിപണി അടുത്തതോടെ ലക്ഷങ്ങളുടെ വ്യാപാരം നടക്കേണ്ട സമയത്താണ് കൂനിന്മേല് കുരു എന്ന പോലെ രണ്ടു ദിവസം അടുപ്പിച്ച് ഹര്‍ത്താല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനുമുമ്പ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ അടിക്കടി ഹര്‍ത്താലും, പോലീസ് നിരോധനാജ്ഞയും കാരണം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കാരണം ജില്ലയിലെ വികസന സാധ്യതകള്‍ മുരടിക്കുന്നുവെന്ന് പറയുന്ന രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതു ജില്ലയില്‍ വികസന സാധ്യതകള്‍ മുരടിപ്പിക്കുമെന്നും കൂടുതല്‍ നിക്ഷേപകര്‍ ജില്ലയില്‍ എത്തുന്നതിന് തടസ്സമുണ്ടാക്കുമെന്നും കരുതുന്നു. ജില്ലയിലെ വ്യവസായങ്ങള്‍ കുറവുകാരണം കൂടുതല്‍ വ്യവസായങ്ങള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ് ഹര്‍ത്താലിണ്റ്റെ മുഖ്യ സംഘാടകര്‍. ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് നിരന്തരം പത്രപ്രസ്താവനകള്‍ ഇറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഹര്‍ത്താലിനെ അനുകൂലിക്കുന്ന നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെയും കെ എസ് ആര് ടി സി സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സര്ക്കാര്അര്ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ എത്താത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല. ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. നഗരത്തില്‍ ബന്ദിണ്റ്റെ പ്രതീതിയാണ്. വിദ്യാലയങ്ങളും കടകമ്പോളോങ്ങളും അടഞ്ഞുകിടന്നു. അങ്ങിങ്ങ് ഇരുചക്ര വാഹനങ്ങള്‍ ഓടുന്നതല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: