അടൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാശീലവും മാതൃഭാഷയോടുള്ള സ്നേഹവും വളര്‍ത്തിയെടുക്കുന്നതിനായി ജന്മഭൂമി ദിനപ്പത്രം ആവിഷ്ക്കരിച്ചു നടപ്പാക്കിവരുന്ന ജന്മഭൂമി അമൃതം മലയാളം വായനാ പദ്ധതിയ്ക്ക് അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കമായി. കാര്‍ഷിക സര്‍വ്വകലാശാല റിട്ട. പ്രൊഫ. എന്‍.ആര്.നായര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സി.ബിനുകുമാരിക്ക് ജന്മഭൂമി ദിനപ്പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മലയാളഭാഷയ്ക്കും സംസ്ക്കാരത്തിനും ഊന്നല്‍ നല്കുന്ന മാധ്യമങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പ്രാധാന്യം നല്‍കണമെന്നും അതോടൊപ്പം എല്ലാ പത്രവും വായിച്ച് വായനാശീലം വളര്‍ത്തണമെന്നും പ്രൊഫ.എന്‍.ആര്.നായര്‍ പറഞ്ഞു. ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ഇ.രമണി, സ്റ്റാഫ് സെക്രട്ടറി ജലജകുമാരി, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ജി.കൃഷ്ണകുമാര്‍, ജന്മഭൂമി അടൂര്‍ ലേഖകന്‍ പി.റ്റി.രാധാകൃഷ്ണകുറുപ്പ്, ഗോപകുമാര്‍, സുരേഷ് കുമാര്‍, സൂര്യമുരുകന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: