വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഹോണ്ടുറാസിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ഭയാനകമായ രാജ്യം ഹോണ്ടുറാസാണെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു.അടുത്തിടെ യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഹോണ്ടുറാസില്‍ സ്ത്രീകളെ കൊല്ലുന്നത് ക്രമാതീതമായി ഉയര്‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദശാബ്ദത്തില്‍ മുവായിരത്തോളം സ്ത്രീകളാണ് കൊല്ലപ്പെട്ടത്.എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെയാണ് 40ശതമാനം കൊലപാതകങ്ങളും നടന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു.അതേസമയം 2010ല്‍ ഓരോ മാസവും മുപ്പത്തിയാറോളം സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഈ വര്‍ഷം അത് നാല്‍പ്പത്തിയാറായി ഉയര്‍ന്നു.അതായത് രണ്ടു ദിവസം കൂടുമ്പോള്‍ 3 സ്ത്രീകള്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്.ഹോണ്ടുറാസില്‍ സ്ത്രീകളെ കൊല്ലുന്നത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് തലവന്‍ റാമോന്‍ കുസാറ്റാഡിയോ അഭിപ്രായപെട്ടു. സര്‍വകലാശാല പ്രഫഷനലുകള്‍,ഭാര്യമാര്‍,വിദ്യാര്‍ത്ഥിനികള്‍,സെയില്‍സ് ഗേള്‍സ്, ദിവസങ്ങളും മാസങ്ങളും മാത്രം പ്രായമായ പെണ്‍കുട്ടികള്‍ തുടങ്ങിയവരാണ് ഈ ക്രൂരകൃത്യത്തിന് ഇരയാവുന്നത്.ഇതില്‍ 90 ശതമാനം കേസുകളും അന്വേഷിക്കുന്നില്ലെന്നാണ് ഞെട്ടിക്കുന്ന വസ്തുത.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്ക് (82.1%) ഹോണ്ടുറാസിലാണ്.
അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ഇഐ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചതായി യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മെക്സിക്കന്‍ മയക്കു മരുന്ങ്കടത്തുകാരുടെ കടന്നുകയറ്റമാണ് ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.
90 ശതമാനം കൊക്കയിനും അമേരിക്കയില്‍ നിന്നാണ് എത്തുന്നത്.അത് മധ്യ അമേരിക്ക വഴി മെക്സിക്കോയില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: