കൊച്ചി: വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ ജില്ലയിലുടനീളം ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി.
സര്‍ക്കാരിന്റെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും ഭരണപരാജയവും കെടുകാര്യസ്ഥയുമാണ് ഇന്നത്തെ ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ദ്ധനയ്ക്ക് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അഭിപ്രായപ്പെട്ടു. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റി കൊമ്പാറ ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പില്‍ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാന്‍ ആവശ്യമായ വിഭവശേഷി നമുക്കുണ്ട്. എന്നാല്‍ അത് ഉപയോഗപ്പെടുത്താതെ ഇരു മുന്നണികളും കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് സൗരോര്‍ജവും, കാറ്റാടിയന്ത്രവും, ചെറുകിട വൈദ്യുതി പദ്ധതികളും കേരളത്തിനു യോജിച്ചതാണ്. കായംകുളം താപവൈദ്യുതി നിലയത്തിലേക്ക് എല്‍എന്‍ജിയില്‍ നിന്നും പ്രകൃതി വാതകം എത്തിയ്ക്കാനുള്ള നടപടികള്‍ക്ക് വേഗത കൂട്ടണം. 1868 കോടിരൂപയുടെ കിട്ടാകടങ്ങള്‍ പിരിച്ചെടുക്കണം ഇതൊന്നും ചെയ്യാതെ ജനങ്ങളെ ശിക്ഷിക്കുന്നതില്‍ ന്യായികരണമില്ല, അദ്ദേഹം പറഞ്ഞു. പി.ജെ.അനില്‍കുമാര്‍, സിജി രാജഗോപാല്‍ സുധ ദിലീപ്, ദിനേശ് പൈ, യു.ആര്.രാജേഷ്, അജേഷ് ചേരാനല്ലൂര്‍ അയ്യപ്പന് കാവ് മുരളി, അജിത്, പച്ചാളം ശിവരാമന് എന്നിവര്‍ പ്രസംഗിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ നട്ടം തിരിക്കുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തി വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ദ്ധിപ്പിച്ച മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ നടപടി വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു കുറ്റപ്പെടുത്തി. വൈദ്യുതി ചാര്‍ജ്ജു വര്‍ദ്ധന- പിന്‍വലിച്ചില്ലെങ്കില്‍ വൈദ്യുതി മന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിറവം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന് അദ്ധ്യക്ഷത വഹിച്ചു.
പള്ളുരുത്തി: വൈദ്യുതിചാര്‍ജ്ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പള്ളുരുത്തി കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പള്ളുരുത്തി വെളിയില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. കെഎസ്ഇബി ഓഫീസിനുമുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി എറണാകുളം ജില്ലാ എക്സി.അംഗം പി.ബി.സുജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജഹരിദാസ്, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.വി.സുനില്‍, കെ.വി.അനില്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എസ്.ബിജു, ഇ.ജി.സേതുനാഥ്, എന്‍.ജി.അഭിലാഷ്, പി.ഡി.പ്രവീണ്‍, എം.എസ്.തമ്പി, കെ.ഡി.പാര്ത്ഥന് എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍: വര്‍ദ്ധിപ്പിച്ച കറന്റ് ചാര്‍ജ് ചിന്വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പറവൂര്‍ മണ്ഡലം കമ്മറ്റി വരാപ്പുഴ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എം.എന്‍.ബാലചന്ദ്രന്, മണ്ഡലം പ്രസിഡന്റ് അജി ചോട്ടാശ്ശേരി, ജനറല്‍ സെക്രട്ടറിമാരായ ടി.എ.ദിലീപ്, ടി.ജി.വിജയന്, സോമന് ആലപ്പാട്ട്, വി.വി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കോലഞ്ചേരി: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മറ്റി കോലഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മാര്‍ച്ച് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.രവി ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂര്‍: വൈദ്യുതിചാര്‍ജ് വര്‍ദ്ധനവിനെതിരെ ബിജെപി പെരുമ്പാവൂരില്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി ദേശീയ സമിതി അംഗം അഡ്വ.കെ.ആര്.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ കേരള ജനതക്ക് ഇരുട്ടടിയാവുകയാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവെന്നും. വര്‍ദ്ധിപ്പിച്ച ചാര്‍ജ് പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: