കൊച്ചി: 125 വര്‍ഷം പഴക്കമുളള മഹാരാജാസ് കോളേജിന്റെ പൈതൃകം നിലനിര്‍ത്തുന്നതിനും നാക്ക് (NAAC) അക്രഡിറ്റേഷന് ലഭ്യമാക്കുന്നതിനുമായി ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള ജോലികള്‍ ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അക്രഡിറ്റേഷന് ലഭിക്കുന്നതിനുളള ജോലികള്‍ക്ക് മാത്രമായി പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ ചെവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കോളേജിനെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായുളള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളള മൂന്ന് കോടിക്കു പുറമെ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പൊതുമരാമത്ത് മൂന്ന് കോടി രൂപയും സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയും അനുവദിക്കും. ഇതിനായി പ്രത്യേക പ്ലാന്‍ തയാറാക്കും.
നിലവില്‍ അനുവദിച്ച പദ്ധതികള്‍ക്ക് പുറമെ പൊതുമരാമത്തിന്റെ ജന്‍ഡര്‍ ബഡ്ജറ്റില്‍ മൂന്ന് നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച 10 വീതമുള്ള അത്യാധുനിക ടോയ്ലറ്റുകളില് രണ്ടെണ്ണം മഹാരാജാസില്‍ സ്ഥാപിക്കും. ആണ്‍കുട്ടികള്‍ക്കായി മറ്റു പദ്ധതിയിലുള്‍പ്പെടുത്തി രണ്ടു ടോയ്ലറ്റുകളും പുനരുദ്ധാരണത്തിന്റെ ഭാഗമായി അധികമായി സ്ഥാപിക്കും. കോളേജിലെ ക്ലാസ് മുറികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും പ്രധാന ഹാളിനെ മികച്ച ആര്‍ട്ട് ഹാളായി ഉയര്‍ത്തുന്നതിനും പദ്ധതിയിലൂടെ പണം ചെലവഴിക്കും. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്ഥലം എംഎല്‍എ ചെയര്‍മാനായി പ്രത്യേക മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റി എല്ലാ വെളളിയാഴ്ചയും വൈകിട്ട് മൂന്നിന് കോളേജില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. അസറ്റ് ഡവലപ്മെന്റ് ഫണ്ടിലുള്‍പെടുത്തി ഇന്റര്‍നാഷണല്‍ സെമിനാര്‍ഹാള്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ തന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു
ഡെപ്പോസിറ്റ് സ്കീമില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ അടങ്കലില്‍ കോളേജിന്റെ പടിഞ്ഞാറെ കവാടത്തില്‍ പടിപ്പുരയോടുകൂടിയ ഗേറ്റും 83,000 രൂപ അടങ്കലില്‍ പ്രധാന കെട്ടിടത്തില്‍ രണ്ട് ഓപ്പണബിള്‍ ഗേറ്റും ഫിക്സഡ് ഗെറ്റും നിര്‍മ്മിക്കുന്നതിനുളള പ്രവൃത്തികള്‍ ഇപ്പോള്‍ നടക്കുണ്ട്. കൂടാതെ നോണ്‍ പ്ലാന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് മൂന്ന് ലക്ഷം രൂപ വീതം അടങ്കലില്‍ ഹിന്ദി, സംഗീതം വിഭാഗങ്ങളുടെ നവീകരണം, ക്യാമ്പസ് റോഡുകളുടെ നവീകരണം, ഓട നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളും നടന്നുവരുന്നുണ്ട്.
ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ:കെ.വി.ആശാലത, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ എന്‍.ജയകുമാര്‍, സി.എച്ച്.അബ്ദുള്‍ ലത്തീഫ്, കോളേജ് വികസന സമിതി മെമ്പര്‍ കെ.ജി.രാമദാസന്, അധ്യാപക-രക്ഷാകര്‍തൃ സമിതി സെക്രട്ടറി എന്‍.രമാകാന്തന്, മരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയര്‍ ടി.ഐ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: