കാലടി: ആഗമാനന്ദ ജയന്തി വിപുലമായ പരിപാടികളോടെ സെപ്തം. 2 ന് സ്വാമിജിയുടെ കര്‍മ്മഭൂമിയായ കാലടിയില്‍ നടത്തുവാന്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ലക്ഷ്മിഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ആഗമാനന്ദ പുരസ്കാര ജേതാവും സ്വാമിജിയുടെ ശിഷ്യനുമായ എം.കെ.വാവക്കുട്ടന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്വാമിജിയുടെ ശിഷ്യനും ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറുമായ വി.ജി.സൗമ്യന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുമതത്തിലെ ജാതിഭേദമാണ് ഭാരതത്തിന്റെ ശാപമെന്ന് മനസ്സിലാക്കിയ ആഗമാനന്ദസ്വാമികള്‍ അധ:സ്ഥിതരുടെ മോചനത്തിനായി അവരെ തേടിപ്പിടിക്കുകയാണ് ചെയ്തതെന്ന് സൗമ്യന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാരതത്തിന് ഏകീകൃത ദര്‍ശനമുണ്ടെന്ന് ലോകം മനസ്സിലാക്കിയത് ആദിശങ്കരാചാര്യരുടെ കാലത്താണ്. ശങ്കരദര്ശനങ്ങളെ ലളിതമായ വ്യാഖ്യാനത്തിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ആഗമാനന്ദ സ്വാമികള്‍ ചെയ്തത്, സൗമ്യന്‍ മാസ്റ്റര്‍ പറഞ്ഞു.
ആഗമാനന്ദസ്വാമി സ്മാരക സമിതി സെക്രട്ടറി പ്രൊഫ. പി.വി.പീതാംബരന് ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആഗമാനന്ദ പഠനകേന്ദ്രം ഉള്‍പ്പെടെയുളള വിവിധ പഠനകേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് രണ്ടര വര്‍ഷം നീണ്ടുനിന്ന സമരത്തിന് നേതൃത്വം കൊടുത്ത അറുപതോളം സമര നോതാക്കളെ ജയന്തിയോടനുബന്ധിച്ച് ആദരിക്കും.
മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്ത്തകന്, മികച്ച സംസ്കൃത ഭാഷാ പ്രചാരകന് എന്നിവര്‍ക്ക് ആഗമാനന്ദ പുരസ്കാരം നല്‍കും. 12 വിദ്യാഭ്യാസ എന്റോവ്മെന്റുകളും സമര്‍പ്പിക്കും.
ഡോ.കൃഷ്ണന് നമ്പൂതിരി, കെ.പി.ശങ്കരന്, കെ.എന്‍.ചന്ദ്രപ്രകാശ്, പ്രഭാകരന് മാച്ചാംപിളളി, പി.ആര്.കെ.മേനോന്, കെ.കെ.കുഞ്ഞപ്പന്, കെ.വേണുഗോപാല്‍, എന്‍.പി.സജീവ്, ശ്രീമൂലം മോഹന്‍ദാസ്, വി.ആര്.അശോക് കുമാര്‍, പി.കെ.മോഹന്‍ദാസ്, ടി.എസ്.രാധാകൃഷ്ണന്, കെ.ആര്.സന്തോഷ്കുമാര്‍, വി.കെ.രുദ്രദേവന്, എന്‍.വി.മനോജ്, രജനി തമ്പി, ചെല്ലമ്മ കുഞ്ഞപ്പന്, പി.എന്‍.ഗംഗാധരന് നായര്‍, എം.എസ്.സുനില്‍, പി.ടി. സുബ്രമണ്യന്‍, വി.ബി.രാജേഷ് ബാബു, ഒ.കെ.ബാബു. കെ.എന്‍.രാധാകൃഷ്ണന്, എ.കെ.അജിതന്, മങ്കൊമ്പ് രാജന്, ഡി.രാജശേഖരന്, കെ.ദിവാകരന് നായര്‍, വി.എ.രഞ്ചന്‍, ശശി തറനിലം എന്നിവരെ വിവിധ സബ് കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: