തിരുവനന്തപുരം: മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം.സുധീരന്. ചില മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്. ചുറ്റിനും എന്താണ് നടക്കുന്നതെന്നറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും സുധീരന് പറഞ്ഞു.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വി.എം സുധീരന്. മുന്‍ എ.ല്‍ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകള്‍ യു.ഡി.എഫ് സര്‍ക്കാരും ആവര്‍ത്തിക്കുകയാണ്. ആരോടും ചര്‍ച്ച ചെയ്യാതെ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
മുഖ്യമന്ത്രി വളരെ അദ്ധ്വാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രം കാര്യമില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: