കൊച്ചി: മറൈന്‍ഡ്രൈവ് രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത് തടയണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട് ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത് വില്‍പ്പന നടത്തുന്നത് ഹൈബി ഈഡന് എംഎല്‍എയാണ് വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാത്യാത്ത് പള്ളിയുടെ കായലിനോട് ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല് കെട്ടി തിരിക്കണമെന്ന് ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കണം. കയ്യേറ്റ സ്ഥലത്തിന് പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ് ഒന്നിന് സ്ഥലം സന്ദര്‍ശിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.
അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന് ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക് അനുമതിയില്ല. വഴിയോരത്തെ കശാപ്പ് ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.
എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്. ഭവനരഹിതര്‍ക്ക് വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കണമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആഗസ്റ്റ് നാലിന് യോഗം വിളിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി.
ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന് സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് വി.പി. സജീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് ഉറപ്പു വരുത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കൊച്ചി: മറൈന്‍ഡ്രൈവ് രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത് തടയണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട് ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത് വില്‍പ്പന നടത്തുന്നത് ഹൈബി ഈഡന് എംഎല്‍എയാണ് വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാത്യാത്ത് പള്ളിയുടെ കായലിനോട് ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല് കെട്ടി തിരിക്കണമെന്ന് ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കണം. കയ്യേറ്റ സ്ഥലത്തിന് പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ് ഒന്നിന് സ്ഥലം സന്ദര്‍ശിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.
അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന് ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക് അനുമതിയില്ല. വഴിയോരത്തെ കശാപ്പ് ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.
എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്. ഭവനരഹിതര്‍ക്ക് വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കണമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആഗസ്റ്റ് നാലിന് യോഗം വിളിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി.
ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന് സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് വി.പി. സജീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് ഉറപ്പു വരുത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: