കൊല്ലം: കര്ഷകന് മുടക്കുമുതല്‍ തിരികെ ലഭിക്കത്തക്ക രീതിയില്‍ ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിള ഇന്‍ഷ്വറന്‍സ് നടപ്പാക്കണമെന്ന് മുന്‍ സ്പീക്കര്‍ വി.എം.സുധീരന് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നെല്‍ കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതരത്തില്‍ കൃഷിഭൂമി നികത്തിയുള്ള വ്യവസായവല്‍ക്കരണം പാടില്ല. കൃഷിക്ക് കേന്ദ്രസര്‍ക്കാര്‍ 18 ശതമാനം ബജറ്റ് വിഹിതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും കൃഷിക്ക് അനുഗുണമായ സമീപനമാണ് സ്വീകരിക്കുന്നത്. പക്ഷേ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാകണമെങ്കില്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കേണ്ടതുണ്ട്. പുതിയ തലമുറയെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിപ്പിക്കണം. ഇതിനായി സ്കൂളുകളിലും കോളേജുകളിലും ഫാംക്ലബ്ബുകള് രൂപീകരിക്കണം.
ഭക്ഷ്യസുരക്ഷ പൂര്ണമാകാന് കൃഷിയുടെയും കര്‍ഷകന്റെയും പ്രശ്നങ്ങള്‍ പരഗണിക്കേണ്ടതുണ്ടെന്നും സുധീരന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര് ഗോപാലകൃഷ്ണപിളള അധ്യക്ഷനായിരുന്നു. പി കെ ഗുരുദാസന് എംഎല്‍എ, മുല്ലക്കര രത്നാകരന് എംഎല്‍എ, അഡ്വ എ ഷാനവാസ്ഖാന്, എസ് ജയമോഹന്, സി.ഒ.ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: