പുത്തൂര്‍: പൂര്‍വസൈനിക് സേവാപരിഷത്ത് പവിത്രേശ്വരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയദിനാഘോഷവും പാഠപുസ്തക വിതരണവും നടന്നു. ചെറുപൊയ്ക ഡബ്യൂഎല്പിഎസില് നടന്ന പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ആര്. ബാബുക്കുട്ടന് സംസാരിച്ചു. വെല്‍ഫെയര്‍ എല്‍പിഎസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വീരബലിദാനികളായ സൈനികര്‍ക്ക് ചടങ്ങില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പഠനോപകരണ വിതരണം പൂര്വസൈനികനായ വിശ്വനാഥപിള്ള നിര്‍വഹിച്ചു. പൂര്‍വസൈനിക പരിഷത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് ആര്. വിശ്വനാഥന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് രാധാമണി, പരിഷത്ത് ജനറല്‍ സെക്രട്ടറി മധു വട്ടവിള, ബൈജു ചെറുപൊയ്ക, വി. രാമകൃഷ്ണപിള്ള, ആര്. ബാഹുലേയന്, എല്‍. അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: