കുണ്ടംകുഴി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിണ്റ്റെ വാതില്‍ അബദ്ധത്തില്‍ തുറന്നതിനെത്തുടര്‍ന്ന് പുറത്തേക്ക് തെറിച്ചു വീണ് കണ്ടക്ടര്‍ അതേ ബസിണ്റ്റെ പിന്‍ചക്രം കയറി മരിച്ചു. കുണ്ടംകുഴി, ചേരാപൈക്കയിലെ പരേതനായ മോഹനണ്റ്റെ മകന് ഷിജു (24)വാണ് മരിച്ചത്. ഇന്നലെ രാവിലെ കുണ്ടുംകുഴി ബാലനടുക്കയിലാണ് സംഭവം. കാസര്‍കോട്ടുനിന്നും ബന്തടുക്കയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ഷിജു. രാവിലത്തെ ട്രിപ്പായതിനാല്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ബസ് ബാലനടുക്ക സ്റ്റോപ്പില്‍ നിന്നു ആളെയെടുത്ത് മുന്നോട്ടു നീങ്ങുന്നതിനിടയിലായിരുന്നു അപകടം. ഡോറിനു അരികില്‍ നില്‍ക്കുകയായിരുന്ന ഷിജു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് നിര്‍ത്തുന്നതിനിടയില്‍ ഷിജുവിണ്റ്റെ തലയിലൂടെ ബസിണ്റ്റെ പിന്‍ചക്രം കയറിയിറങ്ങിയതിനാല്‍ ഷിജു സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: