കൊച്ചി: ജീവിതയാത്രയിലെ മറുപുറത്തെ നോക്കിക്കാണുന്ന ചിത്രഭാഷയില്‍, മനുഷ്യ ജീവിതത്തിന്റെ അതിര് വരമ്പുകളില്ലാത്ത കാഴ്ചയുടെ തലത്തില്‍ നിന്ന് ~ഒഴിഞ്ഞ് മാറാതെ സര്‍ഗ പരമായ മാറ്റങ്ങള്‍ക്ക് പ്രാധാന്യമേകി, കാഴ്ചയും കാഴ്ചക്കാരനും ഒന്നാകുന്ന ഒട്ടേറെ കഥകള്‍ പറയുകയാണ് ചിത്രങ്ങളിലൂടെ ചന്ദ്രബാബു.
ഗ്രാമം, ഗ്രാമീണത തുടങ്ങിയവയും മനുഷ്യചെയ്തികളും സ്വയം തിരയുന്നവരും, ഈ കാലത്ത് കലയുടെയും വര്‍ണങ്ങളുടെയും പ്രാധാന്യം അറിയുന്നവരാണ് ഇന്നത്തെ കാഴ്ചക്കാര്‍ ഈ കാഴ്ചക്കാര്‍ക്കായി വര്‍ണ വിരുന്നൊരുക്കിയിരിക്കുന്നത് കൊച്ചി ഡര്ബാര്ഹാളിലെ ആര്‍ട്ട് ഗ്യാലറിയിലാണ്. ഫ്ലയിംഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം രാവിലെ 11 മുതല്‍ വൈകിട്ട് ഏഴരവരെയാണ.് ആര്.കെ.ചന്ദ്രബാബു 66 ചിത്രങ്ങളുമായി അഞ്ച് ദിവസത്തെ ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് വെറുതെ കണ്ടറിയുകമാത്രമല്ല ചിന്തയുടെയും ബുദ്ധിയുടേയും അംശങ്ങളും ഉപയോഗിച്ച് ആസ്വദിക്കാവുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലൂണ്ട്. വാട്ടര്‍ കളറും ഓയില്‍ കളറും അക്രിലിക് കളറും, ഡ്രൈപേസ്റ്റലും, കൂടാതെ ലിനോകട്ട് വുഡ് കട്ട്, ഡ്രൈപോയിന്റ്, എച്ചിങ്ങ് എന്നീവര്ക്കുകളും പ്രദര്‍ശനത്തിനുണ്ട്.
സ്നേഹം, സന്തോഷം, അസൂയ, പരിഭവം തുടങ്ങിയ വികാരങ്ങള്‍ക്കും, പ്രകൃതിയിലെ ജീവിതശൈലിയെയും കോര്‍ത്തിണക്കിയ ഫ്ലയിംഗ് ലൈഫ് ചിത്രപരമ്പരയിലെ രണ്ടാമത്തെ പ്രദര്‍ശനമാണ് ഇത്. ഒട്ടേറെ ഗ്രൂപ്പ് പ്രദര്‍ശനങ്ങളും ഏകാംഗപ്രദര്‍ശനവും നടത്തിയിട്ടുള്ള ആര്.കെ.ചന്ദ്ര ബാബു തൃശൂര്‍ കോളേജ് ഓഫ് ഫൈന്‍ ആര്ട്സ്സില്നിന്ന് ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയശേഷം സജീവ ചിത്രരചനയുമായി ബന്ധപ്പെടുമ്പോഴും വര്‍ഷങ്ങളായി തന്റെ കഴിവുകളെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്കുന്നതില് വിജയിച്ച് തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ചിത്രകല കൂടാതെ ശില്പകലയിലും ഫോട്ടോഗ്രാഫിയും ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. പാലാനെച്ചിപ്പുഴുര് സ്വദേശിയായ ചന്ദ്രബാബു കൊച്ചി പള്ളുരുത്തിയിലാണ് താമസം. പ്രദര്‍ശനത്തോടൊപ്പം വില്പനയും ഒരുക്കിയിട്ടുണ്ട്. രണ്ടായിരം മുതല്‍ ലക്ഷം രൂപ വിലമതിക്കുന്ന ചിത്രങ്ങളുണ്ട്. 29ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: